ജാതി അധിക്ഷേപത്തില്‍ എന്താണ് തെറ്റ് ? ന്യായീകരിച്ച് സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജാതി അധിക്ഷേപത്തെ ന്യായീകരിച്ച് കെ സുധാകരന്‍ എംപി. ചെത്തുകാരന്‍റെ മകന്‍ ഹെലികോപ്ടറില്‍ സഞ്ചരിക്കുന്നു എന്ന് പറഞ്ഞാല്‍ എന്താണ് തെറ്റെന്ന് സുധാകരന്‍ ചോദിച്ചു. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ്. ഭാഷാപരമായി തന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്നും സുധാകരന്‍ പറഞ്ഞു.

തന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ ഷാനിമോള്‍ ഉസ്മാനെയും സുധാകരന്‍ വിമര്‍ശിച്ചു. ഷാനിമോള്‍ക്ക് എന്താണ് ഇത്ര വിഷമം? കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ എന്തിനാണ് വിമര്‍ശിച്ചതെന്ന് അറിയില്ല. അതില്‍ കെപിസിസി നേതൃത്വം നയം വ്യക്തമാക്കണം.

കര്‍ഷക സമരത്തില്‍ പങ്കെടുക്കാതിരുന്നത് പാര്‍ട്ടി തീരുമാനിക്കാത്തത് കൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് പദവിയുടെ കാര്യത്തില്‍ ഔദ്യോഗികമായ ഒരുവിവരവും തനിക്ക് ലഭിച്ചില്ലെന്നും സുധാകരന്‍ ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ തട്ടുകടകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ മോഷണം പോകുന്നത് വ്യാപകമായി : പോലീസ് അന്വേഷണം...

0
തിരുവല്ല : തിരുവല്ല കുറ്റൂരില്‍ തട്ടുകടകളില്‍ നിന്നും പാചകവാത സിലിണ്ടറുകള്‍ മോഷണം...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....