ഉമ്മൻചാണ്ടിയെ കാണാൻ വന്ന മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം അപകടത്തിൽപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ആലുവ : മുഖ്യമന്ത്രി പിണറായി വിജയന് എസ്കോർട്ട് വന്ന ഫയർഫോഴ്‌സ് വാഹനം അപകടത്തിൽപ്പെട്ടു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കാണാൻ നെടുമ്പാശ്ശേരിയിൽ നിന്ന് ആലുവ പാലസിലേക്ക് വരുമ്പോഴായിരുന്നു അപകടം. അതേദിശയിൽ വന്ന കണ്ടെയിനർ ലോറിയിലാണ് ഇടിച്ചത്. ആലുവ ദേശത്ത് വെച്ചായിരുന്നു അപകടം. ആർക്കും സാരമായ പരിക്കില്ല. ആലുവ ഗസ്റ്റ്‌ ഹൗസിൽ നിന്ന് മുഖ്യമന്ത്രി മടങ്ങുമ്പോൾ മറ്റൊരു ഫയർഫോഴ്‌സ് വാഹനം സുരക്ഷക്കൊരുക്കിയാണ് യാത്ര തുടർന്നത്.

ഇന്ന് വൈകിട്ട് ആറരയോടെയാണ് മുഖ്യമന്ത്രി ആലുവ ​ഗസ്റ്റ് ഹൗസിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആശംസകളറിയിച്ചത്. രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആലുവ പാലസിലാണ് ഉമ്മൻചാണ്ടി വിശ്രമിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ എഴുപത്തിയൊൻപതാം പിറന്നാളാണ്. പല മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഇന്ന് പകൽ പല സമയങ്ങളിലായി ആലുവ ഗസ്റ്റ് ഹൗസിൽ ഉമ്മൻചാണ്ടിക്ക് പിറന്നാൾ ആശംസകൾ അറിയിക്കാൻ എത്തിയിരുന്നു.

തുടർന്നാണ് വൈകുന്നേരത്തോടെ മുഖ്യമന്ത്രിയുമെത്തിയത്. 06.15ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ശേഷമാണ് മുഖ്യമന്ത്രി ആലുവ പാലസിലെത്തിയത്. അതിനുശേഷം പതിനഞ്ച് മിനിറ്റ് നേരം ഉമ്മൻചാണ്ടിയുമായും കുടുംബാംഗങ്ങളുമായും മുഖ്യമന്ത്രി സംഭാഷണം നടത്തി. ഉമ്മൻചാണ്ടിയുടെ ചികിത്സാ കാര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. അടുത്ത ദിവസം ജർമ്മനിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കുവേണ്ടി പോകാനിരിക്കെ അത്തരം കാര്യങ്ങളൊക്കെത്തന്നെ മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. മുഖ്യമന്ത്രി ഇന്ന് തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...