ഷാരോൺ കൊലപാതകം ; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ – ഇരുവരും കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

പാറശാല : ഷാരോൺ കൊലപാതകക്കേസിൽ നിർണ്ണായക നീക്കവുമായി അന്വേഷണ സംഘം. ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതി ചേർത്തു. ഇരുവരേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവർക്ക് തെളിവ് നശിപ്പിച്ചതിലടക്കം പങ്കുണ്ടെന്നും കണ്ടെത്തി. ഇതോടെ കേസിൽ മൂന്ന് പ്രതികളായി. അമ്മ, അമ്മാവൻ അതേപോലെ തന്നെ ബന്ധുവായ സ്ത്രീ ഇവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണ സംഘത്തിന്റ നീക്കങ്ങൾ.

തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ അടക്കം നിർണ്ണായകമായ കണ്ടെത്തലാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. തെളിവ് നശിപ്പിച്ചതിലടക്കം അമ്മയ്ക്കും അമ്മാവനും കൃത്യമായ പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞിരിക്കുന്നു. ഇന്നലെ അർദ്ധരാത്രി മുതൽ ഇവർ മൂന്ന് പേരെയും മൂന്നിടത്ത് ഇരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...