അവരുടെ സന്തോഷം നേരിൽ കാണുക മാത്രമല്ല , അതിൽ പങ്കാളിയാകുകയും ചെയ്തു ; ഭവനസമുച്ഛയങ്ങളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുടെ കീഴില്‍ നിര്‍മിച്ച ഭവന സമുച്ഛയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണഭോക്താക്കള്‍ക്കു സമർപ്പിച്ചു. കണ്ണൂരിലെ കടമ്പൂരിലെത്തി താക്കോല്‍ കൈമാറി. പിണറായി വിജയനൊപ്പം മന്ത്രി എം വി രാജേഷ് തുടങ്ങിയവർ ഉണ്ടായിരുന്നു. ‘പുതിയ ഭവനസമുച്ചയത്തിലെത്തി അവരുടെ സന്തോഷം നേരിൽ കാണുക മാത്രമല്ല, അതിൽ വീടുടമകളോടൊപ്പം പങ്കാളിയാകുകയും ചെയ്തു. ജീവിതത്തെ സാർത്ഥമാക്കുന്ന നിമിഷങ്ങളിലൊന്നായിരുന്നു അത്’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം………

വീടെന്നത് അചേതനമായ വെറുമൊരു കെട്ടിടമല്ല. ഏറ്റവും പ്രിയപ്പെട്ടതെല്ലാം ഒത്തുചേർന്നു നമ്മുടെ ജീവിതത്തെ തുടിപ്പിക്കുന്ന ഹൃദയമാണത്. ആ ആശയമാണ് ലൈഫ് മിഷന്‍റെ സത്ത. ഇന്ന് കണ്ണൂരിലെ കടമ്പൂരിൽ നിർമ്മിച്ച പുതിയ ഭവനസമുച്ചയത്തിലെത്തി ആ സന്തോഷം നേരിൽ കാണുക മാത്രമല്ല, അതിൽ വീടുടമകളോടൊപ്പം പങ്കാളിയാകുകയും ചെയ്തു. ജീവിതത്തെ സാർത്ഥമാക്കുന്ന നിമിഷങ്ങളിലൊന്നായിരുന്നു അത്.

ഇതോടൊപ്പം കോട്ടയത്തെ വിജയപുരം, ഇടുക്കിയിലെ കരിമണ്ണൂർ, കൊല്ലത്തെ പുനലൂർ എന്നിവിടങ്ങളിൽ പൂർത്തീകരിച്ച ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും അതിൽ വിശ്വാസമർപ്പിച്ച ഈ നാട്ടിലെ ജനങ്ങളേയും സംബന്ധിച്ചിടത്തോളം അഭിമാനപൂർവ്വമായ സന്ദർഭമാണിത്. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം വിദൂരമല്ല. ഒരുമിച്ച് നമുക്കത് സാക്ഷാൽക്കരിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയില്‍ ഓഗസ്റ്റ് 30ന് ഉപരാഷ്ട്രപതി എത്തും : നീറ്റ് പരീക്ഷാർത്ഥികൾക്ക്‌ നിർദ്ദേശങ്ങൾ നല്‍കി ആറന്മുള...

0
ആറന്മുള : ഓഗസ്റ്റ് 30ന് ആറന്മുള ക്ഷേത്രക്കടവിൽ നടക്കുന്ന ഉത്രട്ടാതി ജലമേള...

ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

0
ഭോപ്പാൽ: ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ...

‘മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ്’ , ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ജീവനൊടുക്കി...

0
മലപ്പുറം : മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് എന്ന് ഫേസ്ബുക്ക്...

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...