കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി ; സി രാജഗോപാലാചാരിയുടെ ചെറുമകന്‍ ബിജെപിയില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ദില്ലി: സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന സി രാജഗോപാലാചാരിയുടെ ചെറുമകന്‍ സി ആര്‍ കേശവന്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വക്താവായിരുന്ന സി ആര്‍ കേശവന്‍ ഫെബ്രുവരിയില്‍ കോണ്‍ഗ്രസിലെ പ്രാഥമിക അംഗത്വം അടക്കം രാജി വെച്ചിരുന്നു. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് കമ്മിറ്റീ ചാരിറ്റബിള്‍ ട്രെസ്റ്റിയായിരുന്നു സിആര്‍ കേശവന്‍. ഈ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു. കേന്ദ്രമന്ത്രി വികെ സിംഗിന്റെയും ബിജെപി മുഖ്യ വക്താവ് അനില്‍ ബലൂനിയുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച രാജിക്കത്തില്‍ പാര്‍ട്ടിയുടെ നയങ്ങളിലുള്ള വിയോജിപ്പ് കൊണ്ടാണ് രാജിയെന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റേതെങ്കിലും രാഷ്ട്രീയ കക്ഷിയില്‍ ചേരുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്നാണ് അന്ന് സിആര്‍ കേശവന്‍ പറഞ്ഞത്. രണ്ട് പതിറ്റാണ്ടിലേറെയായി പാര്‍ട്ടിക്ക് വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ച മൂല്യങ്ങളുടെ അവശിഷ്ടങ്ങള്‍ പോലും താന്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ കാണുന്നില്ലെന്ന് ആരോപിച്ചായിരുന്നു കേശവന്റെ രാജി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...