അനിലിന് കോൺഗ്രസിൽ സ്ഥാനങ്ങൾ നൽകുന്നതിനെ ആന്റണി എതിർത്തിരുന്നു; ഉത്തരേന്ത്യയിൽ നേതാക്കൾ പാർട്ടി മാറുന്നത് നിത്യസംഭവം ; എം.എം ഹസൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അനിൽ ആന്റണി പിതാവിനോട് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. ഇത് ആന്റണിക്ക് കനത്ത ആഘാതമുണ്ടാക്കി. അനിൽ ബി.ജെ.പിയിൽ ചേർന്നത് ഒരുതരത്തിലും കോൺഗ്രസിനെ ബാധിക്കില്ല. അധികാരമോഹം മൂത്താണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്. ഇതുകണ്ട് സി.പി.എം ആഹ്ലാദിക്കേണ്ട. സി.പി.എമ്മിലുള്ള പലർക്കായും ബി.ജെ.പി വല വീശിയിട്ടുണ്ടെന്നും ഹസൻ പറഞ്ഞു. എ.കെ ആന്റണിക്കെതിരെ ഇപ്പോൾ നടക്കുന്ന ഹീനമായ സൈബറാക്രമണമാണ്. അനിലിന് കോൺഗ്രസ് സ്ഥാനമാനങ്ങൾ നൽകുന്നതിനെ ആന്റണി എതിർത്തിരുന്നു.

അനിലിനെ കെ.പി.സി.സി ജനറൽ സെക്രട്ടറി ആക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കം ആന്റണി പരസ്യമായി എതിർത്തു. അതുകൊണ്ടാണ് ആ നീക്കം നടക്കാതെപോയത്. കെ.പി.സി.സി ഐ.ടി സെൽ കൺവീനർ ആക്കുന്നതിനെയും ആന്റണി എതിർത്തിരുന്നു. ശശി തരൂരാണ് അനിൽ ആന്റണിയെ നിർദേശിച്ചതെന്നും ഹസൻ പറഞ്ഞു.ഉത്തരേന്ത്യയിൽ നടക്കുന്നത് ആയാറാം ഗയാറാം രാഷ്ട്രീയമാണ്. അധികാരത്തിനുവേണ്ടി നേതാക്കൾ പാർട്ടി മാറുന്നത് നിത്യസംഭവമാണ്. ത്രിപുരയിലെ സി.പി.എം നേതാക്കളും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ടെന്നും ഹസൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....