പിണറായി വിജയൻ സാഡിസ്റ്റ് മനോഭാവമുള്ള ക്രിമിനൽ ; അഡ്വ. എൻ. ഷൈലാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മറ്റുള്ളവരുടെ വേദന കണ്ട് ആനന്ദിക്കുന്ന ക്രിമിനൽ മനസുള്ള വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. എൻ. ഷൈലാജ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയിൽ പ്രതിഷേധിച്ച്‌ കെ.പി.സി.സി ആഹ്വാനം അനുസരിച്ച് തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റ്‌ പാരമ്പര്യത്തിൽ അഭിമാന കൊള്ളുന്ന മുഖ്യമന്ത്രി നിഴലിനെപ്പോലും പേടിക്കുന്ന ഭീരുവായി മാറിയിരിക്കുന്നത് കൊണ്ടാണ് കരിങ്കൊടി പ്രതിഷേധങ്ങളെപ്പോലും ക്രൂരമായി അടിച്ചമർത്തുന്നതെന്ന് എൻ. ഷൈലാജ് പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ആർ. ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കു പുറം, റെജി പൂവത്തൂർ, എലിസബത്ത് അബു, ദിലീപ് പൊതീപ്പാട്, വിത്സൺ തുണ്ടിയത്ത്, ജയിംസ് കീക്കരിക്കാട്ട്, യോഹന്നാൻ ശങ്കരത്തിൽ, വി.സി ഗോപിനാഥപിള്ള, പ്രമോദ് താന്നിമൂട്ടിൽ, സി.വി ശാന്തകുമാർ, എം.സി ഗോപാകൃഷ്ണ പിള്ള ,ടി.എച്ച് സിറാജുദ്ദീൻ, മലയാലപ്പുഴ വിശ്വംഭരൻ, ബിന്ദു ജോർജ്ജ്, ലല്ലു .പി. രാജു , ജെസ്സി വർഗീസ്, അജോയ് ഫിലിപ്പ്, ലില്ലി ബാബു, അനൂപ് വേങ്ങവിളയിൽ, എൽസി ഈശോ, എന്നിവർ സന്നിഹിതരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച പിതാവ് അറസ്റ്റിൽ

0
അരീക്കോട്: ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ...

0
തിരുവനന്തപുരം: തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ...