ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നില്‍ പേടിച്ചുപോകുന്ന ആളല്ല പിണറായി വിജയന്‍ : എം സ്വരാജ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ രണ്ട് വീടുകളില്‍ ഉള്‍പ്പെടെ 12 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) നടത്തിയ റെയ്ഡില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് എം സ്വരാജ്. ഇ ഡി, സിബിഐ എന്നെല്ലാം കേട്ടാല്‍ മുട്ടിലിഴഞ്ഞ് സംഘപരിവാറിന് പാദസേവ ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളല്ല ഇടതുപക്ഷമെന്ന് എം സ്വരാജ് പറഞ്ഞു. ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നില്‍ പേടിച്ചുപോകുന്ന ആളല്ല പിണറായി വിജയനെന്നും അദ്ദേഹം വ്യക്തമാക്കി. ഇ ഡിക്കോ ഇ ഡിയെ പറഞ്ഞ് വിട്ടവര്‍ക്കോ പിണറായി വിജയന്റെ രോമത്തില്‍ പോലും തൊടാന്‍ കഴിയില്ലെന്നും ഈ കേസില്‍ മാധ്യമങ്ങള്‍ അടക്കം മറുപടി പറയണമെന്നും സ്വരാജ് പറഞ്ഞു.

ഇ ഡി എന്നും സിബിഐ എന്നും കേട്ടാല്‍ വാലും ചുരുട്ടി വരുന്ന കോണ്‍ഗ്രസുകാരെയേ നരേന്ദ്രമോദിയ്ക്കറിയൂ. ഹിമന്ത ബിശ്വ ശര്‍മ, സുവേന്ദു അധികാരി അങ്ങനെ എത്രയോ നേതാക്കള്‍ ഉദാഹരണമായുണ്ട്. അവസാന ശ്വാസം വരെ പൊരുതി നില്‍ക്കുന്ന ഇടതുപക്ഷത്തെ മോദിയ്ക്ക് പരിചയമില്ല. കോണ്‍ഗ്രസിന്റെ മുഖം ആയിരുന്നവര്‍ അഴിമതിക്കേസുകളില്‍ പ്രതിയായി. ബിജെപിയുടെ മുന്നില്‍ മുട്ടുമടക്കി അവരുടെ പാളയത്തിലെത്തി. വീണ മുഖ്യമന്ത്രിയുടെ മകളാണ് എന്ന കാരണത്താല്‍ മാത്രം മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇഡിയ്‌ക്കോ ഇ ഡിയെ പറഞ്ഞുവിട്ടവര്‍ക്കോ പിണറായി വിജയന്റെ രോമത്തില്‍ പോലും തൊടാന്‍ കഴിയില്ല- എം സ്വരാജ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

സെൻസസ് 2027 : ഭിക്ഷാടകരുടെയും പ്രകൃതി ദുരന്തങ്ങളുടെയും കണക്ക് രേഖപ്പെടുത്തില്ല

0
ന്യൂഡൽഹി : മുൻ സെൻസസുകളിൽനിന്ന് വ്യത്യസ്തമായി, 2027-ലെ ജനസംഖ്യാ സെൻസസിൽ ഭിക്ഷാടനവുമായി...

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...