Sunday, May 19, 2024 6:58 pm

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി മുരളീധരന്‍ ; ‘കൊവിഡിയറ്റ്’ എന്ന് വിളിച്ച് പരിഹാസം

For full experience, Download our mobile application:
Get it on Google Play

ദില്ലി :മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയെ ‘കൊവിഡിയറ്റ്’ എന്ന് വിളിച്ചാണ് പരിഹാസം. പിണറായി വിജയനെ വിശേഷിപ്പിക്കാന്‍ മറ്റ് വാക്കുകളില്ലെന്നും വി മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെശ്യപ്പെട്ടതിന് പിന്നാലെയാണ് മുരളീധരന്റെ കടുത്ത പരിഹാസം.

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തതെന്നും കൊവിഡ് പോസിറ്റീവായ മുഖ്യമന്ത്രി ആറാം നാള്‍ ആശുപത്രി വിട്ടെന്നും വി മുരളീധരന്‍ ആരോപിച്ചിരുന്നു. സ്വന്തം കാര്യം വരുമ്പോള്‍ മുഖ്യമന്ത്രിക്ക് പ്രോട്ടോക്കോള്‍ ബാധകമല്ലേയെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ചോദ്യം. മുഖ്യമന്ത്രിക്ക് നാലാം തിയതി രോഗ ലക്ഷണങ്ങളുണ്ടായിരുന്നെങ്കിൽ അന്ന് നടത്തിയ റോഡ്ഷോ ലംഘനമല്ലേ. കൊവിഡ് പോസിറ്റീവായ ഒരാള്‍ക്ക് പത്താം നാളാണ് വീണ്ടും പരിശോധന നടത്തേണ്ടതെങ്കിലും മുഖ്യമന്ത്രി നേരത്തെ പരിശോധന നടത്തി ആശുപത്രി വിട്ടെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം വിഷയത്തില്‍ മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആറാം തിയതിയാണ്. അന്ന് രാവിലെയാണ് മുഖ്യമന്ത്രി വോട്ടുചെയ്യുന്നത്. അതിലെന്താണ് ചട്ടലംഘനമെന്നാണ് ആരോഗ്യമന്ത്രിയുടെ ചോദ്യം. മുഖ്യമന്ത്രിക്ക് നാലാം തിയതി മുതൽ ലക്ഷണം ഉണ്ടെന്ന് സൂപ്രണ്ടിന് എങ്ങനെയാണ് പറയാൻ സാധിക്കുക. പ്രിസിപ്പാളാണ് ഇക്കാര്യം പറയുക. കൊവിഡ് മുക്തനായ മുഖ്യമന്ത്രിക്ക് വലിയ യാത്രയപ്പൊന്നും നൽകിയിട്ടില്ല. എന്തും പറയാമെന്ന നിലയാവരുത് കാര്യങ്ങളെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി ദില്ലി എയർപോർട്ടിൽ നിന്ന് പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന്...

0
പത്തനംതിട്ട : ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയിൽ...

കേരളത്തിലേക്ക് രാസലഹരിക്കടത്ത് : മുഖ്യപ്രതി പിടിയില്‍

0
എറണാകുളം : രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ എറണാകുളം റൂറൽ...

റായ്ബറേലിയും അമേഠിയുമടക്കം 49 മണ്ഡലങ്ങൾ, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ 5-ാം ഘട്ട വോട്ടെടുപ്പ് നാളെ ;...

0
ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ. 49...

പത്തനംതിട്ട ജില്ല : മഴയുടെ തോത് ; ജില്ലയിൽ കണ്‍ട്രോള്‍ റൂം തുറന്നു

0
ളാഹ - 195 മില്ലി മീറ്റര്‍ ആങ്ങമൂഴി - 170 മില്ലി മീറ്റര്‍ പാടം...