വിശ്വാസികളെ വർഗീയ ഭീകരവാദികൾ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : മനുഷ്യത്വവിരുദ്ധമായ ജാതീയ ഘടനയാണ് സനാതന ധർമ്മമെന്ന് പിണറായി വിജയൻ. വർഗീയതയ്ക്കെതിരായ സമരം മതങ്ങൾക്കെതിരാണെന്ന് വരുത്തി തീർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപി]എം നേതാവ് പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയ്ക്കെതിരായ സമരം വിശ്വാസികളെ കൂടി അണിനിരത്തിയാണ് നടത്തേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.വിശ്വാസികളെ വർഗീയ ഭീകരവാദികൾ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മതത്തെയും വർഗീയതയേയും വേർതിരിച്ചു കാണാൻ കഴിയണമെന്നും പിണറായി വിജയൻ വ്യക്തമാക്കി. രാഷ്ട്രീയ മത സ്വത്വവാദമാണ് വർഗീയതയെന്നും അദ്ദേഹം പറഞ്ഞു.

പി ജയരാജൻ എഴുതിയ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ പുസ്തകം ചിന്ത പബ്ലിഷേഴ്സാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. കണ്ണൂർ എ കെ ജി ഹാളിലായിരുന്നു ചടങ്ങുകൾ. ഹിന്ദുത്വവാദികൾ പറയുന്ന സനാതന ധർമ്മം എന്താണെന്നും മനുഷ്യരെ വിഭജിക്കുന്ന അത്തരം കാഴ്ചപ്പാടുകളെ ശ്രീനാരായണഗുരു എങ്ങനെയാണ് കണ്ടതെന്നുമാണ് പുസ്തകത്തിലുള്ളത്. ജാതി, അയിത്തം എന്നിവ ഹിന്ദു ശാസ്ത്ര പ്രകാരം ശരിയാണെന്നാണ് സനാതനികൾ വാദിക്കുന്നത്. അതിനെതിരെ നവോത്ഥാനനായകർ നടത്തിയ വിമർശവും പുസ്തകം പ്രതിപാദിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...