റോഡുകളിൽ ഗതാഗതനിയമ ലംഘനങ്ങളിൽ വിഐപി വാഹനങ്ങൾക്കും വലിയ പങ്കുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കാക്കനാട്: റോഡുകളിൽ ഗതാഗതനിയമ ലംഘനങ്ങളിൽ വിഐപി വാഹനങ്ങൾക്കും വലിയ പങ്കുണ്ടെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ. മന്ത്രിമാർ, എംപി, എംഎൽഎമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധപ്പെട്ട വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ ക്യാമറ നിരീക്ഷണത്തിൽ കുടുങ്ങിയത്. ജില്ലയിലെ വിവിധ റോഡുകളിലായി സ്ഥാപിച്ച 64 ക്യാമറകളിൽ മാത്രം കഴിഞ്ഞ ആറ് മാസത്തിനിടെ 60ഓളം വിഐപി വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. മുൻ വർഷങ്ങളിലെ കണക്കുകൾ ചേർത്ത് പരിശോധിക്കുമ്പോൾ ഇത് 180ഓളം വരുമെന്ന് അധികൃതർ പറയുന്നു.

മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവ് ചെയ്യൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, അമിതവേഗം എന്നിവയാണ് പ്രധാന നിയമ ലംഘനങ്ങൾ. ദേശീയ പാതകളിലെ ക്യാമറകളിലും നിരവധി വിഐപി വാഹനങ്ങൾ മുമ്പ് കുടുങ്ങിയിട്ടുണ്ട്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാരുടേയും വാഹനങ്ങൾ വരെ പട്ടികയിലുണ്ടെന്നാണ് വിവരം. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുന്ന ചില വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിലായതായും കണ്ടെത്തിയിട്ടുണ്ട്.

പല തവണ നോട്ടീസ് നൽകിയിട്ടും പിഴ അടയ്ക്കാതെയും ആവർത്തിച്ച് നിയമ ലംഘനം നടത്തിയതുമായ വാഹനങ്ങളെയാണ് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള കാറും ഇതിലുണ്ടെന്നാണ് റിപ്പോർട്ട്. ക്യാമറയിൽ നിയമ ലംഘനം പതിഞ്ഞ് ഇ-ചലാൻ തയ്യാറായാൽ പിന്നീട് ഇടപെടലുകൾക്ക് വലിയ സാധ്യതയില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. സോഫ്റ്റ്‌വെയർ അടിസ്ഥാനത്തിലുള്ള സംവിധാനമായതിനാൽ ആരെയും ഒഴിവാക്കാനാകില്ലെന്നാണ് വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...