നോക്കുകൂലി വാങ്ങുന്ന വ്യക്തി മുഖ്യമന്ത്രിയുടെ വീട്ടിൽത്തന്നെയുണ്ട് ; പരിഹാസവുമായി ശോഭ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കേരളത്തില്‍ നോക്കുകൂലി വാങ്ങുന്നയാള്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ത്തന്നെയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ മകളും മരുമകനും ഉള്‍പ്പെടെയുള്ള ഒരു വലിയ കൊള്ളസംഘം കേരള ഖജനാവ് കട്ടുമുടിക്കുകയാണെന്നും അവര്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഒന്നും ചെയ്യാനാകുന്നില്ല. പിണറായി വിജയന്റെ ഐശ്വര്യം വീണയേക്കാളും വിവേകിനേക്കാളും വി.ഡി. സതീശനായി മാറിയിരിക്കുകയാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിണറായി വിജയന്റെ കാര്യസ്ഥനായി മാറിയിരിക്കുകയാണെന്നും ശോഭ പരിഹസിച്ചു.

“സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വീട്ടില്‍ത്തന്നെ നോക്കുകൂലി വാങ്ങുന്ന വ്യക്തിയുണ്ടെന്ന് കഴിഞ്ഞ ദിവസം നമ്മളെല്ലാം മനസ്സിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വളരെ നല്ല രീതിയില്‍ സാമ്പത്തികം വീട്ടിലേക്ക് കൊണ്ടുപോകാനും നല്ല രീതിയില്‍ കച്ചവടം നടത്താനുമൊക്കെ കഴിവുള്ള ആളാണെന്ന് കൂടുതല്‍ തെളിയുകയാണ്. മുഖ്യമന്ത്രിയുടെ മകളും മകനും മരുമകനും ഉള്‍പ്പെടെയുള്ള ഒരു വലിയ കൊള്ളസംഘം കേരള ഖജനാവ് കട്ടുമുടിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു. ഏതെങ്കിലും ഒരു പ്രസാദിയോ കമ്പനി വന്നാല്‍, അതിന്റെ ഉടമസ്ഥരായി മുഖ്യമന്ത്രിയുടെ വീട്ടുകാര്‍ മാറുന്നു. വിദേശത്തു പോയി കള്ളക്കടത്ത് നടത്തുന്നുവെന്ന് ഇന്ത്യയില്‍ മുഴുവന്‍ ചര്‍ച്ച നടത്തുന്ന സാഹചര്യമുണ്ടാകുന്നു.” ശോഭ കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണ് അപകടം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

0
ന്യൂഡൽഹി : : തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം കെട്ടിടം...

കയ്പമംഗലം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തമിഴ്നാട്...

0
ചെന്നൈ: കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കാൻ പാടില്ലായിരുന്ന...

തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ....