ധർമൂസിന്റെ പേരിൽ നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട്? വിമർശകന് മറുപടിയുമായി ധർമജൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സമൂഹമാധ്യമത്തിലൂടെ തന്നെ അധിക്ഷേപിച്ചയാള്‍ക്ക് തക്ക മറുപടിയുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. അരിസ്റ്റോ സുരേഷിനൊപ്പമുള്ള ധര്‍മജന്റെയും ഭാര്യയുടെയും ചിത്രത്തിനു താെഴയാണ് നടനെതിരെ വ്യക്തിപരമായ ആരോപണവുമായി ഒരാള്‍ എത്തിയത്. ധര്‍മൂസിന്റെ പേരില്‍ കയ്യില്‍ നിന്നും മേടിച്ച കാശ് തന്നിട്ടില്ലെന്നും ഈ അവസ്ഥ വേറൊരാള്‍ക്കും ഉണ്ടാകിതിരിക്കട്ടെ എന്നുമായിരുന്നു കമന്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ആരോപണം വാസ്തവവിരുദ്ധമാണെന്നും തന്നെ മറ്റുള്ളവര്‍ പറ്റിച്ചതല്ലാതെ താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും ധര്‍മജന്‍ മറുപടി പറഞ്ഞു. വിശാഖ് കാര്‍ത്തികേയന്‍ എന്ന ആളുടെ കമന്റ് ഇങ്ങനെ: ഓര്‍മയുണ്ടോ ധര്‍മജാ, ഞാനും ഇതുപോലെ അതിരാവിലെ വീട്ടില്‍ വന്നിട്ടുണ്ട്, അന്നൊക്കെ ചായയും കുടിച്ചാണ് പിരിഞ്ഞത്. പക്ഷേ ധര്‍മൂസിന്റെ പേരില്‍ നീ ഞങ്ങളുടെ കയ്യില്‍ നിന്ന് മേടിച്ച കാശ് മാത്രം ഇത് വരെയും തന്നിട്ടില്ല. നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്ന് ഞാന്‍ പറയാതെ തന്നെ നിനക്ക് അറിയാം ഇനി വേറെ ഒരാള്‍ക്ക് കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.

ഫെബ്രുവരി 21ന് പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയായിരുന്നു വിശാഖ് ഇങ്ങനെ കമന്റ് ചെയ്തത്. അതിനു ധര്‍മജന്‍ മറുപടി നല്‍കിയത് ഓഗസ്റ്റ് പത്തിനാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്തതുകൊണ്ടാണ് ഈ കമന്റ് കാണാതെ പോയതെന്നും ധര്‍മജന്‍ പറയുന്നുണ്ട്. ”വൈശാഖ് ഞാന്‍ ഇന്നാണ് ഈ പോസ്റ്റ് കാണുന്നത്. ഞാനങ്ങനെ ഫെയ്‌സ്ബുക്കും വാട്‌സാപ്പും എപ്പോഴും നോക്കാറില്ല.. പിന്നെ പറ്റിച്ച കാര്യം, എനിക്ക് 46 വയസ്സായി. എന്റെ ജീവിതത്തില്‍ കുറെ പേര്‍ എന്നെ പറ്റിച്ചതല്ലാതെ ഞാന്‍ ആരെയും പറ്റിച്ചിട്ടില്ല. നിങ്ങളുടെ കയ്യിന്ന് 5 രൂപ വാങ്ങിയിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് നെഞ്ചില്‍ കൈവച്ച് പറയാന്‍ പറ്റുമോ? എല്ലാവരും രക്ഷപെടാന്‍ വേണ്ടി നിലകൊണ്ടു … പക്ഷേ വിശ്വസിച്ചവര്‍ ചതിച്ചു പേര് പോയത് എന്റെ …”-ധര്‍മജന്‍ മറുപടി നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ

0
തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ...

റാണിപുരത്ത് സിപ്പ് ലൈൻ തകർന്ന് ഓപ്പറേറ്റർ മരിച്ച സംഭവം ; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

0
കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...