തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. ബുധനാഴ്ച 11 മണിക്ക് തൈക്കാട് ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്സിന്‍ സ്വീകരിച്ചത്. വാക്സിനേഷന്‍ നല്ല അനുഭവമാണെന്നും ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ലെന്നും പിണറായി പറഞ്ഞു. വാക്സിൻ സ്വീകരിക്കാൻ എല്ലാവരും മുന്നോട്ടു വരണം. കടുത്ത രോഗങ്ങളെ പ്രതിരോധിക്കാൻ വാക്സിനുകൾ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് കോവിഡ് വാക്സിനെടുക്കും. ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ നിന്നാണ് രാഷ്ട്രപതി വാക്സിന്‍ സ്വീകരിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസങ്ങൾക്ക് മുമ്പ് വാക് സിൻ സ്വീകരിച്ചിരുന്നു. മന്ത്രിമാരായ കെ.കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഇ.ചന്ദ്രശേഖരനും ഇന്നലെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു.