കേരളം ഡിജിറ്റലിലേക്ക് ; സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിക്ക് മുഖ്യമന്ത്രി നാളെ തുടക്കം കുറിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റാനുള്ള ‘ഡിജി കേരളം’ പദ്ധതിക്ക് നാളെ മുഖ്യമന്ത്രി തുടക്കമിടും. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് പരിപാടി. സമ്പൂര്‍ണ സാക്ഷരതാ പ്രസ്ഥാനത്തിലൂടെ രാജ്യത്തിന് മാതൃകയായ കേരളം, ഡിജി സാക്ഷരതയിലൂടെ പുതുചരിത്രം രചിക്കാനാണ് തയ്യാറെടുക്കുന്നത്. ആറ് മാസം കൊണ്ട് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത എന്ന ലക്ഷ്യം പ്രാപ്തമാക്കാനുള്ള നടപടികളാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ കാലത്ത്, ആധുനിക സങ്കേതങ്ങളുടെ ഗുണഫലങ്ങള്‍ എല്ലാ സാധാരണക്കാര്‍ക്കും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാനും, ഓണ്‍ലൈന്‍ പണമിടപാടിനും ഉള്‍പ്പെടെ പരിശീലനം നല്‍കാനുതകുന്ന മൊഡ്യൂളാണ് തയ്യാറാക്കിയിട്ടുള്ളത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ചുവടുവെപ്പ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇട്ടിയപ്പാറ ബി.എസ്.എൻ.എൽ ടവറിലെ ജനറേറ്ററിന് തീപിടിച്ചു : ഫയർഫോഴ്‌സ് എത്തി തീയണച്ചു

0
​റാന്നി : ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കെട്ടിടത്തിന് മുകളിലെ ബി.എസ്.എൻ.എൽ...

14 വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ

0
ഭോപ്പാൽ: മധ്യപ്രദേശിൽ 14 വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി....

സ്കൂൾ അധികൃതരുടെ അനാസ്ഥ : യുവ കര്‍ഷകന്‍റെ കപ്പ കൃഷി വെള്ളം കയറി നശിച്ചു

0
റാന്നി : സ്കൂൾ അധികൃതർ മരം വെട്ടിമാറ്റിയ ശേഷം ബാക്കിവന്ന ഇലകളും...