തിരുവനന്തപുരം : സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ സത്യവാങ് മൂലത്തിലെ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കടത്ത് കേസില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണ് എന്ന് തെളിഞ്ഞു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണ കടത്തില്‍ മുഖ്യമന്ത്രിയാണ് മുഖ്യപ്രതി എന്ന് നേരത്തെ താന്‍ പറഞ്ഞപ്പോള്‍ പലരും വിശ്വസിച്ചില്ല എന്നും എന്നാലിപ്പോള്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരികയാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണ് എന്ന് തന്നെയാണ് വിശ്വസിക്കുന്നത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വര്‍ണ കടത്തില്‍ മുഖ്യമന്ത്രിയാണ് മുഖ്യപ്രതി ; രമേശ് ചെന്നിത്തല
RECENT NEWS
Advertisment




























