യൂണിഫോമിന് അളവെടുക്കാന്‍ വന്നയാള്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സ്‌കൂളില്‍ യൂണിഫോമിന് അളവെടുക്കാന്‍ വന്നയാള്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതായി പരാതി. പ്രതി ശൂരനാട് വടക്ക് സ്വദേശി ലൈജു ഡാനിയലിനെ അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്തു. ശാസ്താംകോട്ടയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കുട്ടികള്‍ക്ക് യൂണിഫോമിന് അളവെടുക്കാന്‍ പി.ടി.എ നിയോഗിച്ചതാണ് ലൈജു ഡാനിയലിനെ. അളവെടുക്കുന്നതിനിടെ ഇയാള്‍ കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ തൊട്ട് അശ്ലീല ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. സ്‌കൂളില്‍ നിന്ന് യൂണിഫോമിനുള്ള തുണി മാത്രമാണ് വിതരണം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ എന്തിനാണ് കുട്ടികളുടെ അളവെടുക്കുന്നത് എന്ന ചോദ്യം രക്ഷകര്‍ത്താക്കള്‍ ഉന്നയിക്കുന്നു.

വിതരണം ചെയ്ത തുണിയുടെ അളവ് കുറഞ്ഞ് പോയതിനാലാണ് കുട്ടികളുടെ അളവെടുക്കാന്‍ ആളെ നിയോഗിച്ചതെന്ന് പി.ടി.എ അധികൃതര്‍ പറഞ്ഞു. രക്ഷകര്‍ത്താക്കള്‍ പോലീസില്‍ പരാതി നല്‍കിയതിന് ശേഷമാണ് സ്‌കൂള്‍ അധികൃതര്‍ പരാതിയുമായി എത്തിയത് എന്നും ആക്ഷേപമുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത ശൂരനാട് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...