Friday, July 5, 2024 11:44 am

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും ഡിവെെഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും ഐടി സംരഭകയുമായ വീണ വിജയനും ഡിവെെഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം ഇന്ന്. ചടങ്ങുകള്‍ ഒഴിവാക്കി രാവിലെ പത്തിനു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ വിവാഹ രജിസ്ട്രേഷന്‍ നടക്കും. ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. രാവിലെ 11 മണിയോടെ ക്ലിഫ് ഹൗസില്‍ എത്താനാണ് അതിഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഐടി സംരംഭകയാണ്‌ വീണ. ബംഗളുരുവിലാണ് കമ്പിനിയുടെ ആസ്ഥാനമെങ്കിലും വീണ ഇപ്പോള്‍ തിരുവനന്തപുരത്തുണ്ട്. വീണ ബംഗളുരുവില്‍ എക്‌സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ്. നേരത്തെ ഒറാക്കിളില്‍ കണ്‍സള്‍ട്ടന്റായും ആര്‍പി ടെക്‌സോഫ്റ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിണറായി വിജയന്‍-കമല ദമ്പതികള്‍ക്ക് വിവേക് വിജയന്‍ എന്നൊരു മകനുമുണ്ട്. അദ്ദേഹം അബുദാബിയില്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു.

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ് മുഹമ്മദ് റിയാസ്. എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ മുഹമ്മദ് റിയാസ് ഡിവെെഎഫ്‌ഐയിലൂടെയാണ് കേരള രാഷ്ട്രീയത്തിലും ദേശീയ തലത്തിലും ചുവടുറപ്പിക്കുന്നത്. 2017-ലാണ് റിയാസ് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവെെഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റായത്.

റിയാസ് 2009-ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ലോകസഭയിലേക്ക് മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു. 838 വോട്ടുകള്‍ക്ക് അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവനോട് പരാജയപ്പെട്ടു. മുഹമ്മദ് റിയാസ് എന്ന പേരിലെ മൂന്ന് അപരന്‍മാര്‍ ചേര്‍ന്ന് 4000-ത്തോളം വോട്ടുകള്‍ പിടിച്ചത് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമായി. കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിന്റെ പിതാവ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ അബ്ദുള്‍ ഖാദറാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹാഥ്റസിൽ ആശ്വാസ വാക്കുകളുമായി രാഹുൽ ഗാന്ധി ; മതിയായ നഷ്ടപരിഹാരം നൽകണമെന്നാവശ്യം

0
ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ഹാഥ്റസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ...

വൃദ്ധ മാതാക്കൾക്ക് സ്നേഹത്തിന്‍റെ തണലായി റാന്നി ജനമൈത്രി പോലീസ്

0
റാന്നി : മക്കളുടെ സംരക്ഷണം ലഭിക്കാതെ തനിച്ചാകുന്ന മാതാപിതാക്കൾ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന...

പന്തളം നഗരസഭയിലെ 33 നഗരസഭ അംഗങ്ങൾക്കും ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷന്റെ  കത്ത്

0
പന്തളം : പന്തളം നഗരസഭയിൽ പെട്ട 33 കൗൺസിലർമാർക്കും നികുതി പരിഷ്കരണത്തിലെ...

ഗീവർഗീസ് സഹദായുടെ തീർത്ഥാടന കേന്ദ്രത്തിൽ മോഷണം ; രൂപക്കൂട് തകർത്ത് സ്വർണം പൂശിയ 2...

0
തൃശൂർ: തൃശൂർ മനക്കൊടി ഗീവർഗീസ് സഹദായുടെ തീർത്ഥാടന കേന്ദ്രത്തിൽ മോഷണം. കപ്പേളയുടെ...