മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും ഡിവെെഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും ഐടി സംരഭകയുമായ വീണ വിജയനും ഡിവെെഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം ഇന്ന്. ചടങ്ങുകള്‍ ഒഴിവാക്കി രാവിലെ പത്തിനു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ വിവാഹ രജിസ്ട്രേഷന്‍ നടക്കും. ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. രാവിലെ 11 മണിയോടെ ക്ലിഫ് ഹൗസില്‍ എത്താനാണ് അതിഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഐടി സംരംഭകയാണ്‌ വീണ. ബംഗളുരുവിലാണ് കമ്പിനിയുടെ ആസ്ഥാനമെങ്കിലും വീണ ഇപ്പോള്‍ തിരുവനന്തപുരത്തുണ്ട്. വീണ ബംഗളുരുവില്‍ എക്‌സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ്. നേരത്തെ ഒറാക്കിളില്‍ കണ്‍സള്‍ട്ടന്റായും ആര്‍പി ടെക്‌സോഫ്റ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിണറായി വിജയന്‍-കമല ദമ്പതികള്‍ക്ക് വിവേക് വിജയന്‍ എന്നൊരു മകനുമുണ്ട്. അദ്ദേഹം അബുദാബിയില്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു.

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ് മുഹമ്മദ് റിയാസ്. എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ മുഹമ്മദ് റിയാസ് ഡിവെെഎഫ്‌ഐയിലൂടെയാണ് കേരള രാഷ്ട്രീയത്തിലും ദേശീയ തലത്തിലും ചുവടുറപ്പിക്കുന്നത്. 2017-ലാണ് റിയാസ് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവെെഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റായത്.

റിയാസ് 2009-ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ലോകസഭയിലേക്ക് മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു. 838 വോട്ടുകള്‍ക്ക് അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവനോട് പരാജയപ്പെട്ടു. മുഹമ്മദ് റിയാസ് എന്ന പേരിലെ മൂന്ന് അപരന്‍മാര്‍ ചേര്‍ന്ന് 4000-ത്തോളം വോട്ടുകള്‍ പിടിച്ചത് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമായി. കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിന്റെ പിതാവ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ അബ്ദുള്‍ ഖാദറാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...