പിണറായി ഭരണം ജനജീവിതം ദുരിതത്തിലാക്കി ; പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കി ഭരണം നടത്തുന്ന പിണറായി സർക്കാർ സമസ്ത മേഖലയിലും ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണെന്നും സർക്കാർ ഇപ്പോൾ നടത്തുന്ന നാലാം വാർഷിക ആഘോഷം അഴിമതിയുടേയും ധൂർത്തിന്റേയും ആഘോഷമാണെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായി കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിന്റെ സംഘടിപ്പിച്ച കരിദിന പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണം നടത്തുന്നത് ജനങ്ങൾക്കുവേണ്ടി അല്ലെന്ന് ഇപ്പോൾ നടക്കുന്ന ഓരോ സംഭവ വികാസങ്ങളും തെളിവാണ്. ക്രമസമാധാനം പാടെ തകർന്നിരിക്കുകയാണ്. അക്രമികളും കൊലപാതകികളും ലഹരി മാഫിയകളും അഴിഞ്ഞാട്ടം നടത്തുകയാണ്. ഇവരെ നിയന്ത്രിക്കുവാൻ ഭരണം നടത്തുന്നവർക്ക് കഴിയുന്നില്ല എന്നത് കേരളത്തിന്റെ വർത്തമാനകാല ദുരന്തമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. പിണറായി ഭരണത്തിന്റെ അന്ത്യനാളുകളുടെ ആഘോഷമാണ് കോടികൾ ധൂർത്തടിച്ച് ഇപ്പോൾ നടത്തുന്നതെന്നും പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു.

യുഡിഎഫ് കോന്നി നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. മാത്യു കുളത്തിങ്കൽ, റോബിൻ പീറ്റർ, വെട്ടൂർ ജ്യോതിപ്രസാദ്,
സാമുവൽ കിഴക്കുപുറം, തോമസ് കുട്ടി, ചിറ്റൂർ ശങ്കർ, എലിസബത്ത് അബു, മാത്യു ചെറിയാൻ, ഹരികുമാർ പൂതംങ്കര, ദീനാമ്മ റോയി, രവിപിള്ള, അബ്ദുൾ മുത്തലീഫ്,
ശാന്തിജൻ ചൂരക്കുന്നേൽ, ആർ.ദേവകുമാർ, മുഹമ്മദാലി മുളന്തറ, കെ.പി തോമസ്,
റ്റി.ജി. നിധിൻ, പ്രവീൺ പ്ലാവിളയിൽ, ദിലീപ് അതിരുങ്കൽ, അനീഷ് ഗോപിനാഥ്,
നിഖിൽ ചെറിയാൻ, ജി.എസ്.സന്തോഷ് കുമാർ, വിൽസൺ തുണ്ടിയത്ത്, ബിജു മാത്യു, സജീവ് കലഞ്ഞൂർ, അനിസാബു തോമസ്, ബഷീർ ചിറ്റാർ, റോജി ഏബ്രഹാം,
ശ്യാം. എസ്.കോന്നി, ഷിജു അറപ്പുര, സൗദാ റഹിം, പ്രീയ എസ്. തമ്പി, ഐവാൻ വകയാർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...