പൈനാപ്പിൾ വില 60 രൂപയിലേക്ക് ; പ്രതിസന്ധിയിൽ കർഷകർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പുതുവർഷത്തിൽ രണ്ടാഴ്ച കൊണ്ട് പൈനാപ്പിൾ പഴത്തിന് ഏതാണ്ട് 30 രൂപ ഉയർന്നു. ഇതോടെ പൈനാപ്പിൾ പഴത്തിന് കിലോയ്ക്ക് ചില്ലറ വിപണിയിൽ 52-56 രൂപ വരെയെത്തി. ഇപ്പോഴത്തെ നില തുടർന്നാൽ വില 60 കടക്കും.പൈനാപ്പിൾ പച്ചയ്ക്കും സ്പെഷ്യൽ പച്ചയ്ക്കും 15 രൂപ വീതമാണ് ഉയർന്നത്. പൈനാപ്പിൾ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണം. ജനുവരിയിൽ ആദ്യമായാണ് പൈനാപ്പിളിന് വില 30 രൂപയ്ക്കു മുകളിലെത്തുന്നത്.ഗ്രോവേഴ്‌സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 2023 ജനുവരിയിൽ 27 രൂപയിലും 2022-ൽ 29 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. സാധാരണ ഉത്പാദനം ഉയർന്നു നിൽക്കുന്ന മാസമാണ് ജനുവരി. കാലാവസ്ഥ വ്യതിയാനമാണ് ഉത്പാദനത്തെ ബാധിച്ചതെന്ന് കർഷകർ പറഞ്ഞു.

എന്നാൽ, പൈനാപ്പിൾ പഴത്തിന് 50 രൂപയാണ് ചൊവ്വാഴ്ചത്തെ ഗ്രോവേഴ്‌സ് അസോസിയേഷന്റെ നിരക്ക്. പച്ചയ്ക്ക് 40 രൂപയും സ്പെഷ്യൽ പച്ചയ്ക്ക് 42 രൂപയിലുമെത്തി. മർച്ചന്റ്‌സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഒരു കിലോ പൈനാപ്പിൾ പഴത്തിന് 46 രൂപ, പച്ചയ്ക്ക് 37 രൂപ, സ്പെഷ്യൽ പച്ചയ്ക്ക് 39 എന്നിങ്ങനെയാണ് നിരക്ക്. നിലവിലെ സ്ഥിതി തുടർന്നാൽ വില വീണ്ടും ഉയരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി...

മാസപ്പടി കേസ് ; പിണറായിക്കെതിരായ ഇഡി ശുപാര്‍ശയില്‍ തീരുമാനം നിയമ പരിശോധനയ്ക്ക് ശേഷമെന്ന് വി...

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ...

അഗ്നിരക്ഷാ സുരക്ഷാ സംവിധാനങ്ങളില്ല ; കൊൽക്കത്തയിൽ 919 ഹോട്ടലുകൾ അടച്ചുപൂട്ടി

0
കൊൽക്കത്ത : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കൊൽക്കത്ത നഗരത്തിലെ 919...

ഭക്ഷ്യ, കൃഷി, തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്തി

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സംസ്ഥാനത്തെ ഭക്ഷ്യ, കൃഷി, തദ്ദേശ വകുപ്പ്...