വേനൽ ചൂടിൽ പൈനാപ്പിൾ വില കുതിച്ചുയരുന്നു

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: വേനൽ ചൂടിൽ പൈനാപ്പിൾ വില ഒരു മാസത്തിനിടെ 30 രൂപയോളം വർധിച്ച് 61 രൂപയിൽ എത്തി. ചില്ലറ വിൽപന 70 രൂപയ്ക്കും 90 രൂപയ്ക്കും ഇടയിലാണ്. പൈനാപ്പിൾ പഴുത്തത് 61 രൂപയാണ് ഇന്നലത്തെ വില. സ്പെഷൽ ഗ്രേഡ് പച്ചയ്ക്ക് 59 രൂപയും സാധാരണ പച്ചയ്ക്ക് 57 രൂപയുമാണ് വില. കഴിഞ്ഞ 10 വർഷത്തിനിടെയുള്ള റെക്കോർഡ് വിലയാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 47 രൂപയായിരുന്നു പൈനാപ്പിൾ സ്പെഷൽ ഗ്രേഡ് പൈനാപ്പിൾ വില. പഴുത്ത പൈനാപ്പിൾ വില 53 രൂപയായിരുന്നു. 10 രൂപയോളമാണു കഴിഞ്ഞ വർഷത്തെക്കാൾ വില വർധന. പൈനാപ്പിൾ ലഭ്യതയിൽ 50 % കുറവ് ഉണ്ടായതും തിരഞ്ഞെടുപ്പ്, വിഷു, വിവാഹങ്ങൾ, കൊടുംചൂട് എന്നിവ മൂലം ഡിമാൻഡ് വർധിച്ചതുമാണ് വില റെക്കോർ‍ഡിലേക്ക് ഉയരാൻ കാരണം. വേനൽ ഉണക്ക് കാരണം പൈനാപ്പിൾ ഉൽപാദനത്തിൽ 50% കുറവാണ് ഉണ്ടായിരിക്കുന്നത്.

പൈനാപ്പിൾ കയറ്റുമതി ഇക്കൊല്ലം വർധിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കാലവും ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിനാൽ മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഹോട്ടലുകളിൽ നിന്നു വരെ ഉള്ള ഓർഡറുകൾ ലഭിച്ചതോടെയാണു വില ഉയർന്നത്. ഇപ്പോൾ ആവശ്യത്തിനു പൈനാപ്പിൾ കയറ്റുമതി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. എന്നാൽ വേനൽ ഉണക്കു ബാധിച്ചു ഉൽപാദനം കുറഞ്ഞതിനാൽ വിലക്കയറ്റത്തിലും വലിയ ലാഭം ഒന്നുമില്ലെന്നാണു കർഷകർ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...