പിങ്ക് ബൈക്ക് പട്രോള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു : കോവിഡ് പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങളിലും റോമിയോ സംഘം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്ത്രീസുരക്ഷ ഉറപ്പാക്കല്‍, കോവിഡ് പ്രോട്ടോകോള്‍ പാലനം തുടങ്ങിയ കര്‍ത്തവ്യ നിര്‍വഹണം ലക്ഷ്യമാക്കിയുള്ള പിങ്ക് ബൈക്ക് പട്രോള്‍ സംഘത്തിന്റെ ഫ്‌ളാഗ് ഓഫ് നടത്തി. ജില്ലാ പോലീസ് ആസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. 16 ബൈക്ക് പട്രോള്‍ സംഘമാണ് (റോമിയോ) ജില്ലയില്‍ പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിലെ വനിതാ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരും ചേര്‍ന്നതാണ് റോമിയോ സംഘം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രത്യേകിച്ചും മാനഭംഗം, സ്ത്രീധന സംബന്ധമായത്, ഓണ്‍ലൈനിലൂടെയുള്ള അതിക്രമങ്ങള്‍, പൂവാലശല്യം, തുടങ്ങിയവ തടയുന്നതിനും, നിലവിലെ സ്ത്രീസൗഹൃദ പോലീസ് പദ്ധതികള്‍ക്ക് ഊര്‍ജം നല്‍കുന്നതിനും ഉദ്ദേശിച്ച് ആരംഭിച്ച പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ടിന്റെ ഭാഗമാണ് പദ്ധതിയെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ലോക്ക്ഡൗണ്‍ കാലയളവില്‍ ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. സ്ത്രീകള്‍ക്ക് പൊതു-സ്വകാര്യ ഇടങ്ങളിലും, സൈബര്‍ ലോകത്തും എല്ലാത്തരം സുരക്ഷയും ഉറപ്പാക്കും. സ്ത്രീ സുരക്ഷയ്ക്ക് പുറമെ ക്വാറന്റൈന്‍ പരിശോധന തുടങ്ങിയ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളിലും റോമിയോ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പങ്കാളികളാകുമെന്നും ജില്ല മുഴുവനും സേവനം ലഭ്യമാക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ചടങ്ങില്‍ അഡീഷണല്‍ എസ്.പി എന്‍.രാജന്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍.സുധാകരന്‍ പിള്ള, നാര്‍കോട്ടിക് ഡി.വൈ.എസ്.പി ആര്‍.പ്രദീപ് കുമാര്‍, പത്തനംതിട്ട ഡി.വൈ.എസ്.പി കെ.സജീവ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വി.ജെ ജോഫി, ജില്ലാ സായുധ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് സന്തോഷ് കുമാര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...