പൈപ്പ് പൊട്ടൽ നിത്യ സംഭവം ; കുടിവെള്ളം റോഡിലൂടെ ഒഴുകുന്നത് പതിവ് കാഴ്ച

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടാങ്ങൽ പാടിമൺ ജേക്കബ്സ് റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ പരിഹരിക്കാൻ നടപടിയില്ല. പൈപ്പ് പൊട്ടൽ നിത്യ സംഭവമായതോടെ റോഡിലൂടെ ഒഴുകുന്നത് ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ്. പൈപ്പ് പൊട്ടൽ പതിവായതോടെ കോടികൾ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ റോഡിന്‍റെ തകർച്ചയും വേഗത്തിലായി. കഴിഞ്ഞ ദിവസം വായ്പ്പൂര് എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിന് സമീപം പൈപ്പ് പൊട്ടി റോഡിന്‍റെ മധ്യഭാഗത്ത് രൂപപ്പെട്ടത് വൻ ഗർത്തമാണ്. നേരത്തെ പൈപ്പ് പൊട്ടി കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് കുഴികൾ അടച്ചതിന്  സമീപത്തുതന്നെയാണ് ഇപ്പോഴും കുഴി ഉണ്ടായിരിക്കുന്നത്.

ശാസ്താംകോയിക്കൽ മുതൽ പുത്തൂർ പടിവരെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നാൽപതോളം കുഴികളാണ് റോഡിലുള്ളത്. കുഴികൾ അടച്ചത് റോഡിനേക്കാൾ പൊങ്ങിയും താണും നിൽക്കുന്നതിനാൽ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായിരിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് മൃഗാശുപത്രി പടിക്കു സമീപം റോഡിന്‍റെ മധ്യഭാഗം 50 മീറ്ററോളം പൊളിഞ്ഞത് കോൺക്രീറ്റ് കൊണ്ട് അടച്ച് വെച്ചിരിക്കുകയാണ്. ഇവിടെ അപകടം പതിവ് കാഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ളത്തിനായി ജനങ്ങൾ പരക്കം പായുമ്പോൾ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുന്നത് ദിവസങ്ങളോളമാണ്. പൈപ്പ് പൊട്ടലിന് പരിഹാരം ഉണ്ടാകണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണെങ്കിലും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വികരിച്ചിരിക്കുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...