കോട്ടയം റോഡിൽ പൈപ്പ് പൊട്ടൽ വ്യാപകമാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടയം – കോഴഞ്ചേരി സംസ്ഥാന പാതയിൽ പൈപ്പ് പൊട്ടൽ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം ഫെഡറൽ ബാങ്കിന് സമീപം പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് റോഡിലൂടെ ഒഴുകിയത്. മല്ലപ്പള്ളി മുതൽ മിനി സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് പൈപ്പ് പൊട്ടൽ നിത്യ സംഭവമായിരിക്കുകയാണ്.  പൈപ്പ് പൊട്ടൽ കാരണം റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.

ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ റോഡ് മുഴുവൻ വെട്ടിപ്പൊളിച്ചതിനു ശേഷം കല്ലും മണ്ണും കൂട്ടി വെച്ച് കുഴിയടച്ച് പണി തീർക്കുകയാണ് വാട്ടർ അതോറിറ്റി അധികൃതർ. കുഴികൾ പൂർണമായും അടക്കാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽ പ്പെടുന്നതും പതിവാണ്. താലൂക്കാഫീസ് പടിക്കൽ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത് പതിവ് കാഴ്ചയാണ്. പൈപ്പ് പൊട്ടൽ വ്യാപകമായതോടെ റോഡിന്റെ തകർച്ചയും വേഗത്തിലായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...