പിറവം കള്ളനോട്ട് കേസ് ; മുഖ്യ പ്രതി മധുസൂദനന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം : പിറവത്തെ കള്ളനോട്ട് കേസിലെ മുഖ്യ പ്രതി മധുസൂദനനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍ പോയ ഇയാളെ അങ്കമാലിയില്‍ നിന്നാണ് പിടികൂടിയത്. കള്ളനോട്ട് സംഘത്തിന് വേണ്ടി വീട് വാടകയ്ക്കെടുത്തത് മധുസുധനനാണ്. പിറവം ഇലഞ്ഞിയില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡും പോലീസും നടത്തിയ പരിശോധനയിലാണ് വന്‍ കള്ളനോട്ട് മാഫിയ സംഘം പിടിയിലായത്. 7,57,000 രൂപയുടെ വ്യാജ നോട്ടുകള്‍ അന്വേഷണ സംഘം പിടികൂടിയിരുന്നു. അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്

ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ത്രീവ്രവാദ വിരുദ്ധ സ്ക്വാഡും പോലീസും ഇലഞ്ഞിയിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാര്‍ സ്വദേശി ആനന്ദ്, നെടുങ്കണ്ടം സ്വദേശി സുനില്‍, കോട്ടയം സ്വദേശി പയസ്, തൃശൂര്‍ സ്വദേശി ജിബി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നോട്ട് എണ്ണുന്ന മെഷീന്‍, പ്രിന്റര്‍, നോട്ട് പ്രിന്റ് ചെയ്യുന്ന പേപ്പര്‍ എന്നിവ പിടിച്ചെടുത്തിരുന്നു. സംഘത്തിന്റെ അന്തര്‍സംസ്ഥാന ബന്ധവും കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...