ക്ലാസ് മുറിയിൽ നിന്ന് പിസ്റ്റൾ കണ്ടെത്തി ; മുൻ അധ്യാപകൻ്റെതെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

ഒഡീഷ : ഒഡീഷയിലെ സംബൽപൂരിയിൽ ക്ലാസ് മുറിയിൽ നിന്ന് പിസ്റ്റൾ കണ്ടെത്തി. ജമൻകിര പോലീസ് പരിധിയിലെ രെംഗുമുണ്ട യുപി സ്കൂളിലെ ക്ലാസ് മുറിയിൽ നിന്നാണ് നാടൻ തോക്ക് കണ്ടെത്തിയത്. ക്ലാസ് മുറി വൃത്തിയാക്കുന്നതിനിടെയാണ് പിസ്റ്റൾ ലഭിച്ചത്. സ്‌കൂളിലെ മുൻ അസിസ്റ്റന്റ് ടീച്ചറുടെ പിസ്റ്റൾ ആണിതെന്ന് സംശയിക്കുന്നു. ഗോവിന്ദ് ഭോയ് എന്ന മുൻ അധ്യാപകൻ രണ്ട് ക്ലാസ് മുറികളിൽ താമസിച്ചിരുന്നു. ക്ലാസ് മുറികളിലൊന്നിൽ താമസിക്കുകയും മറ്റൊന്ന് അടുക്കളയായി ഉപയോഗിക്കുകയും ചെയ്തിരുന്നു. മാർച്ച് നാലിന് ഭോയിയെ സ്ഥലം മാറ്റി. എന്നാൽ ഇയാളുടെ സാധനങ്ങൾ ഇതുവരെ മാറ്റിയിരുന്നില്ല. അതിനിടെ ക്ലാസ് മുറികളുടെ അഭാവം പഠനത്തിന് തടസ്സമായപ്പോൾ ക്ലാസ് മുറികളിലൊന്ന് വൃത്തിയാക്കാൻ സ്കൂൾ അധികൃതർ തീരുമാനിച്ചു.

ശനിയാഴ്ച ക്ലാസ് മുറി വൃത്തിയാക്കുന്നതിനിടെ സ്‌കൂൾ ജീവനക്കാർ പിസ്റ്റൾ കണ്ടെത്തി പ്രഥമാധ്യാപകനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിഷയം സിആർസിസിയെ അറിയിച്ചു. നിരവധി കേസുകളിൽ പ്രതിയാണ് ഭോയി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ദിലേശ്വർ സാഹു എന്നയാളെ കോടാലി ഉപയോഗിച്ച് ഇയാൾ ആക്രമിച്ചിരുന്നു. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. എങ്കിലും അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...