പത്തനംതിട്ട : തിരുവല്ല -കുമ്പഴ സ്റ്റേറ്റ് ഹൈവേയിൽ വാര്യാപുരം ജംഗ്ഷനിൽ ജലജീവൻ പദ്ധതി പ്രകാരം പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് കുറുകെ മുറിച്ചത് കരാറുകാരൻ പൂർവസ്ഥിതിയിലാക്കാത്തതിനാൽ വാഹനങ്ങൾ കുഴിയിൽ ചാടി അപകടം സംഭവിക്കുന്നു. വ്യാപാരികൾക്കും കാൽനടക്കാർക്കും സ്കൂൾ കുട്ടികൾക്കും റോഡിലെ കുഴി വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വേഗത്തിൽ വരുന്ന വാഹനങ്ങൾ കുഴി കണ്ട് ബ്രേക്ക് ഇടുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ ഇറങ്ങി കയറുവാൻ പ്രയാസപ്പെടുന്നുമുണ്ട്.
രാത്രിയിൽ ടോറസ് പോലുള്ള വാഹനങ്ങൾ കുഴിയിൽ ചാടി ഉണ്ടാക്കുന്ന വലിയ ശബ്ദം സമീപവാസികൾക്കും പ്രയാസമുണ്ടാക്കുന്നു. നേരത്തെ പരാതികൾ ഉണ്ടായപ്പോൾ പാറമക്ക് ഇട്ട് കുഴി മൂടി. എന്നാൽ മഴ പെയ്തതോടെ വീണ്ടും കുഴി രൂപപ്പെട്ടു. റോഡ് നന്നാക്കി വാഹനഗതാഗതം സുഗമമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വാര്യപുരം യൂണിറ്റ് ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























