പത്തനംതിട്ട : ഭാരതീയ അഭിഭാഷക പരിഷത്ത് പത്തനംതിട്ട ജില്ലാ സമിതിയുടെ നേതൃത്വത്തിൽ യൂണിഫോം സിവിൽ കോഡ് എന്ത്? എന്തിന് ? എന്ന വിഷയത്തിൽ നടന്ന സെമിനാർ കേരള ഹൈക്കോടതി ജഡ്ജ് (റിട്ട. ജസ്റ്റിസ് ബി.സുധീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. എല്ലാ പൗരന്മാരേയും ഒന്നായി കാണണമെന്നും രാജ്യത്തുടനീളം ഒരു നിയമവ്യവസ്ഥയാണ് ഉണ്ടാകേണ്ടതെന്നും ജാതിമത വ്യവസ്ഥിതികൾ ഇതിന് അതിർവരമ്പുകൾ സൃഷ്ടിക്കരുതെന്നും ഏക സിവിൽകോഡ് രാജ്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവിൽ കോഡ് നിലവിൽ വരേണ്ടത് രാജ്യപുരോഗതിക്കു ആവശ്യമാണെന്നും വിശ്വാസപ്രമാണങ്ങളുടേയും ജാതിമത താല്പര്യങ്ങളുടേയും പേരുപറഞ്ഞ് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന തല്പരരാഷ്ട്രീയ കുതന്ത്രങ്ങൾക്ക് അടിമപ്പെടാതെ രാഷ്ട്ര താൽപര്യങ്ങൾക്ക് വിരുദ്ധമായി നില്ക്കുന്ന ഇത്തരം ശക്തികളെ ചെറുത്തുതോല്പിക്കുന്നതിന് സർക്കാർ ഭാഗത്തുനിന്നും ആത്മാർത്ഥമായ പ്രവർത്തനം ആവശ്യമാണെന്ന് പത്തനംതിട്ട പ്രസ്സ് ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരൻ ആവശ്യപ്പെട്ടു.
ഭാരതത്തിന്റെ ഭരണഘടനയിലെ 44-ാം അനുചേദത്തിൽ ഏകീകൃത സിവിൽ നിയമം സർക്കാർ കൊണ്ടുവരണമെന്ന് നിർദ്ദേശിച്ച് 75 വർഷങ്ങൾ കഴിഞ്ഞിട്ടും ഭാരതത്തിൽ പൊതു വ്യക്തി നിയമം നടപ്പാക്കുന്നതിന് തടസ്സം നില്ക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ കണ്ണുനട്ടിരിക്കുന്ന ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ ആണെന്നും സുപ്രീംകോടതി നിരവധി വിധിന്യായങ്ങളിൽ ഏക സിവിൽ നിയമത്തിന്റെ അനിവാര്യത ഊന്നിപറഞ്ഞിട്ടും ഈ നിയമത്തെ എതിർക്കുന്നവരുടെ ഉദ്ദേശലക്ഷ്യം എന്താണെന്ന് വ്യക്തമാക്കണമെന്നും ഇത് സംബന്ധിച്ച് ഭാരതീയ അഭിഭാഷക പരിഷത്ത് തങ്ങളുടെ അഭിപ്രായങ്ങൾ ലോ കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി. അശോക് പറഞ്ഞു. ഭാരതീയ അഭിഭാഷക പരിഷത്ത് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. ഡി. രാജഗോ പാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാറിൽ അഡ്വ. പി.കെ. രാമചന്ദ്രൻ നായർ, അഡ്വ. കെ. ഹരിദാസൻ, അഡ്വ. സി. പ്രദീപ്മാർ, അഡ്വ. അഭിലാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































