ഗർഭിണിയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് പിസ്സ ഡെലിവറി ​ഗേൾ

For full experience, Download our mobile application:
Get it on Google Play

ഫ്ലോറിഡ: ഫുഡ് ഡെലിവറി ചെയ്തതിന് നൽകിയ ടിപ്പ് കുറഞ്ഞതിന്റെ പേരിൽ പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതി ​ഗർഭിണിയായ സ്ത്രീയെ കുത്തിപ്പരിക്കേൽപ്പിച്ചു. ​ഓർഡർ ചെയ്ത യുവതിയുടെ മുറിയിലേയ്ക്ക് അതിക്രമിച്ച് കയറിയ ശേഷമായിരുന്നു ആക്രമണം. ഫ്ലോറിഡയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ബ്രിയാന അൽവെലോ എന്ന 22 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി ഫ്ലോറിഡയിലെ കിസ്സിമ്മീയിലെത്തിയത് ഭർത്താവിനും 5 വയസുകാരിയായ മകൾക്കുമൊപ്പം ജന്മദിനം ആഘോഷിക്കാനായാണ്. അവിടുത്തെ ഒരു പ്രാദേശിക റെസ്റ്റോറൻ്റിൽ നിന്ന് ഇവർ ഒരു പിസ്സ ഓർഡർ ചെയ്തിരുന്നു. എന്നാൽ ടിപ്പ്‌ കൊടുത്തത് കുറഞ്ഞുപോയതിൽ പ്രകോപിതയായ അൽവെലോ യുവതിയുടെ മുറിയിൽ നിന്ന് മടങ്ങിയ ശേഷം മറ്റൊരാളുമായി തിരികെ വരികയായിരുന്നു. തുടർന്ന് ഗർഭിണിയായ യുവതിയെ പ്രതി 14 തവണ കുത്തിയതായാണ് റിപ്പോർട്ട്. പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഗർഭിണിയാണെന്ന് യുവതി അറിയുന്നത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം പ്രതിയായ അൽവെലോയ്‌ക്കൊപ്പം ഉണ്ടായിരുന്ന ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....