കോന്നി : സി പി എം പത്തനംതിട്ട ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പതാക കൊടിമര, കപ്പി, കയർ, ദീപശിഖ ജാഥകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്വീകരണം ഏറ്റുവാങ്ങി കോന്നിയിൽ എത്തി ചേർന്നു. ഓമല്ലൂർ ശങ്കരൻ ജാഥ ക്യാപ്റ്റനായി എം വി സഞ്ചുവിനെ ഏൽപ്പിച്ച് സി വി ജോസ് സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് പത്തനംതിട്ട സി വി ജോസ് ജംഗ്ഷൻ, കുമ്പഴ, മല്ലശേരിമുക്ക്, പുളിമുക്ക്, ഐ റ്റി സി പടി, ഇളകൊള്ളൂർ പള്ളി പടി, ചിറ്റൂർ മുക്ക് വഴി കോന്നി കെ എസ് ആർ റ്റി സി സ്റ്റാൻഡിൽ എത്തിയ ദീപശിഖ ജാഥയിൽ പി ആർ പ്രസാദ് ദീപ ശിഖ ഏറ്റുവാങ്ങി. പന്തളം രക്ത സാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽ നിന്നും പി ബി ഹർഷകുമാർ ജാഥ ക്യാപ്റ്റനായി ആർ ജ്യോതി കുമാറിന് കൈമാറിയ പതാക ജാഥ മുടിയൂർകോണം, പന്തളം, കൈപ്പട്ടൂർ, വള്ളിക്കോട്, എന്നിവിടങ്ങൾ വഴി സഞ്ചരിച്ച് കോന്നി കെ എസ് ആർ റ്റി സി സ്റ്റാൻഡിൽ എത്തിയ പൊതു സമ്മേളന പതാക ജാഥ എ പത്മകുമാർ ഏറ്റുവാങ്ങി. സന്ദീപ് കുമാറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആർ സനൽ കുമാർ ജാഥ ക്യാപ്റ്റനായി ബിനിൽ കുമാറിനെ ഏല്പിച്ച പ്രതിനിധി സമ്മേളന പതാക ജാഥ ചാത്തങ്കരി, കാവും ഭാഗം, തിരുവല്ല ടൗൺ, മഞ്ഞാടി, ഇരവിപേരൂർ, കോഴഞ്ചേരി, ഇലന്തൂർ, പ്രക്കാനം, ഓമല്ലൂർ, പൂകാവ് വഴി കോന്നി കെ എസ് ആർ റ്റി സി സ്റ്റാൻഡിൽ എത്തിചേർന്നപ്രതിനിധി സമ്മേളന പതാക രാജു എബ്രഹാം ഏറ്റുവാങ്ങി.
എം രാജേഷിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും എൻ എൻ സലീം ജാഥ ക്യാപ്ടനായി കെ കെ ശ്രീധരനെ ഏൽപ്പിച്ച് അങ്ങാടിക്കൽ, കൊടുമൺ, ഏഴംകുളം, പാറക്കൽ, ഇളമണ്ണൂർ, കലഞ്ഞൂർ, കൂടൽ വഴി കോന്നിയിൽ എത്തി ചേർന്ന ജാഥ എസ് നിർമ്മലാ ദേവി ഏറ്റുവാങ്ങി. പൊതു സമ്മേളന പാതക ജാഥ വള്ളിയാനി അനിരുധന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും പി ജെ അജയകുമാർ ജാഥ ക്യാപ്റ്റനായി ശ്യാംലാലിനെ ഏൽപ്പിച്ച് വള്ളിയാനി, പൊതീപ്പാട്, മലയാലപുഴ, വെട്ടൂർ, അട്ടച്ചാക്കൽ, മുരിങ്ങമംഗലം വഴി കോന്നിയിൽ എത്തി ചേർന്ന ജാഥ കെ പി ഉദയഭാനു ഏറ്റുവാങ്ങി. എം എസ് പ്രസാദിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും കെ യു ജനീഷ്കുമാർ എം എൽ എ ജാഥ ക്യാപ്റ്റനായി എം എസ് രാജേന്ദ്രന് കൈമാറിയ കപ്പി, കയർ ജാഥ ചിറ്റാർ, തണ്ണിത്തോട്, എലിമുള്ളുംപ്ലാക്കൽ, അതുമ്പുംകുളം പയ്യനാമൺ വഴി സഞ്ചരിച്ച് കോന്നിയിൽ എത്തിയപ്പോൾ റ്റി ഡി ബൈജു ഏറ്റുവാങ്ങി.