ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദശലക്ഷത്തിലധികം വിസകൾ അനുവദിച്ച് അമേരിക്ക

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസകൾ അനുവദിച്ച് അമേരിക്ക. നോൺ ഇമിഗ്രന്റ് വിസകളുടെ എണ്ണം പത്ത് ലക്ഷം കടന്നു. സന്ദർശക വിസകളുടെ എണ്ണത്തിലും ഈ വർഷം വർധനവുണ്ടായി. ഇന്ത്യയിലെ അമേരിക്കൻ നയതന്ത്ര കാര്യാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024ൽ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ എത്തിയത് ഇന്ത്യയിൽ നിന്നാണ്. ഏകദേശം 3,31,000ൽ അധികം വിദ്യാർത്ഥികളാണ് ഈ വർഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തി കോഴ്സുകളിൽ പ്രവേശനം നേടിയത്. ഇതിന് പുറമെ അമേരിക്കയിലെത്തുന്ന വിദേശ ബിരുദ വിദ്യാർത്ഥികളിൽ ഏറ്റവുമധികം പേരും ഇന്ത്യക്കാർ തന്നെയാണ്. ഏകദേശം രണ്ട് ലക്ഷത്തോളം ബിരുദ വിദ്യാർത്ഥികളാണ് ഈ വ‍ർഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തിയത്. കഴിഞ്ഞ വർഷവും പട്ടികയിൽ ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്തെങ്കിലും ഈ വർഷം ഏകദേശം 19 ശതമാനം വർധനവാണുണ്ടായത്.

വിദ്യാർത്ഥികൾക്ക് പുറമെ വിനോദസഞ്ചാരം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായും അമേരിക്കൻ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് അമേരിക്ക സന്ദർശിക്കുന്നവരുടെ എണ്ണം ഏതാണ്ട് അഞ്ച് മടങ്ങ് വർധിച്ചു. 2024 ലെ ആദ്യ 11 മാസങ്ങളിൽ 20 ലക്ഷത്തിലധികം ഇന്ത്യക്കാർ അമേരിക്കയിലേക്ക് യാത്ര ചെയ്തതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 26 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....