പി.ജയരാജന്‍ പുറത്താക്കപ്പെട്ടതോടെ സിപിഎമ്മില്‍ കടുത്ത വിഭാഗീയത ; പാര്‍ട്ടിയില്‍ പിളര്‍പ്പിന് സാധ്യത

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സംസ്ഥാന കമ്മറ്റിയില്‍ നിന്ന് പി.ജയരാജന്‍ പുറത്താക്കപ്പെട്ടതോടെ സിപിഎമ്മില്‍ കടുത്ത വിഭാഗീയത പാര്‍ട്ടിയില്‍ പിളര്‍പ്പിന് സാധ്യത. കണ്ണൂര്‍ പാര്‍ട്ടി ഘടകങ്ങളിലാണ് പിജെയ്ക്ക് വേണ്ടി സഖാക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിരിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് പിജെയെ പുറത്താക്കിയത് എന്ന് അണികള്‍ ചോദിക്കുന്നു. എന്നാല്‍, സംഭവത്തില്‍ മുഖ്യനോ പാര്‍ട്ടിയ്ക്കോ കൃത്യമായ വിശദീകരണങ്ങള്‍ നല്‍കാന്‍ ഇതുവരേയ്ക്കും കഴിഞ്ഞിട്ടില്ല. പിജെയെ അനുകൂലിച്ച്‌ രംഗത്തെത്തിയ മകന്‍ ജെയിന്‍ ജയരാജനെ കോടിയേരിയും മറ്റു പല പ്രമുഖരും രൂക്ഷമായാണ് വിമര്‍ശിച്ചത്. ഇടനെഞ്ചിലാണ് പിജെ എന്നായിരുന്നു ജെയിനിന്റെ അനുകൂല മറുപടി.

ഇതിന് പൂര്‍ണ്ണ പിന്തുണ നല്‍കി പിജെ അനുകൂല സഖാക്കളും, മറ്റു പ്രതിനിധികളും ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്. കണ്ണൂരെ സൈബര്‍ ഗ്രൂപ്പുകളില്‍ വലിയ വലിയ പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം, പാര്‍ട്ടി പിളരുമോ എന്ന ഭയത്തിലാണ് ചില അണികളും നേതാക്കളും. പണ്ട് വിഎസ് അനുകൂല സഖാക്കളും, പിണറായി അനുകൂല സഖാക്കളും രൂപപ്പെട്ടത് പോലെ വീണ്ടും സംഭവിക്കുമോ എന്നും പാര്‍ട്ടി ഭയക്കുന്നുണ്ട്. എന്നാല്‍, പാര്‍ട്ടിയുടെ മുന്നേറ്റത്തിന് വേണ്ടി കൂടെ നിന്ന വിഎസിനെ സംസ്ഥാന കമ്മറ്റി ഫ്ലെക്സ് ബോര്‍ഡുകളില്‍ പോലും ഉള്‍പ്പെടുത്താത്തത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...