ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാതെ കലാമണ്ഡലം വി.സി ; കോടതിയില്‍ ഹര്‍ജിയുള്ളതിനാലെന്ന് വിശദീകരണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിആർഒ നിയമനവിവാദത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാതെ കലാമണ്ഡലം വിസി ടി.കെ നാരായണന്‍. പിആര്‍ഒ നിയമനത്തില്‍ കോടതിയില്‍ ഹര്‍ജി ഉള്ളതിനാല്‍ ഹാജരാകില്ലെന്ന് വിസി അറിയിച്ചു. ഹാജരായാല്‍ ഇത് കോടതിയലക്ഷ്യമാകും എന്ന് കാണിച്ച് രാജ്ഭവന് വിസി കത്ത് നല്‍കി. പിരിച്ചുവിട്ട പിആർഒ യെ തിരികെ നിയമിക്കാൻ ഗവർണ്ണർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിസി ടി.കെ നാരായണൻ ഇതുവരെ തയ്യാറായിട്ടില്ല. വിദേശത്ത് ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ മുഴുവൻ പണവും സർവ്വകലാശാലക്ക് ലഭിച്ചില്ലെന്ന് കാണിച്ചായിരുന്നു പരിപാടിയുടെ കോർഡിനേറ്ററായ പിആർഒ ആർ.ഗോപീകൃഷ്ണനെതിരെ സർവ്വകലാശാല നടപടി എടുത്തത്.

എന്നാൽ കിട്ടാനുണ്ടെന്ന് പറയുന്ന തുക പിആർഒ തിരിച്ചടച്ചിട്ടും സർവ്വകലാശാല നിയമനം നടത്തിയിരുന്നില്ല. ഗവർണ്ണർ നിയമിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഗവർണ്ണർക്കെതിരെ വിസി കോടതിയിൽ പോയത് വൻ വിവാദമായിരുന്നു. സ‍ർവ്വകലാശാലയിൽ ഇടപെടൻ ഗവർണ്ണർക്ക് അധികാരമില്ലെന്നായിരുന്നു വിസിയുടെ നിലപാട്. ഒടുവിൽ സർക്കാർ ഇടപെട്ടാണ് കേസ് പിൻവലിച്ചത്. അപ്പോഴും പിആർഒയെ നിയമിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് നേരിട്ട് ഹാജരാകാൻ വിസിയോട് ഗവ‍ർണ്ണർ ആവശ്യപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു ; അന്ത്യം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

0
ന്യൂഡൽഹി : കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു....

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...