കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന് പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് പി.ജെ. ജോസഫ്. കേരളാ കോണ്‍ഗ്രസിനുള്ള സീറ്റ് മാണി സി. കാപ്പനു വിട്ടുകൊടുക്കുമെന്നും ജോസഫ് പറഞ്ഞു. അവസാന നിമിഷം അട്ടിമറിയുണ്ടായ തൊടുപുഴ നഗരസഭ ഭരണം ഒരു വര്‍ഷത്തിനുള്ളില്‍ യുഡിഎഫ് തിരിച്ചുപിടിക്കും. യുഡിഎഫിലെ പ്രശ്നങ്ങളല്ല, കാലുമാറ്റമാണു ഭരണം നഷ്ടമാകാന്‍ കാരണമെന്നും ജോസഫ് പറഞ്ഞു. മധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളിലും യുഡിഎഫ് ഭരണം പിടിച്ചു. ജോസ് കെ. മാണിയുടെ അവകാശവാദം പൊള്ളയാണെന്നു തെളിഞ്ഞെന്നും പി.ജെ. ജോസഫ് പരിഹസിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന് പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് പി.ജെ. ജോസഫ്
RECENT NEWS
Advertisment