തൊടുപുഴ : ദിശാബോധമില്ലാതെ ഒഴുകിനടക്കുന്ന കൊതുമ്പുവള്ളമാണ് ജോസ് കെ മാണി വിഭാഗമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് പി.ജെ ജോസഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും തങ്ങള്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിശാബോധമില്ലാതെ ഒഴുകിനടക്കുന്ന കൊതുമ്പുവള്ളമാണ് ജോസ് കെ മാണി വിഭാഗം. അത് എപ്പോള്‍ വേണമെങ്കിലും മുങ്ങാം. റോഷി അഗസ്റ്റിന്‍ ജോസിന്റെ വെറും കുഴലൂത്തുകാരനാണെന്നും അര്‍ഥമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും പി.ജെ ജോസഫ് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളും തങ്ങള്‍ക്ക് വേണം. മാണിസാറിന്റെ പാര്‍ട്ടി മത്സരിച്ച സീറ്റുകളില്‍ ഞങ്ങള്‍ത്തന്നെ മത്സരിക്കുന്നതാണ് ഉചിതം. വിജയസാധ്യതയാണ് പരിഗണിക്കേണ്ടത്. നിലവിലുള്ള സ്ഥിതി അതുപോലെ തുടരണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോസ് പക്ഷത്തുനിന്ന് നിരവധി നേതാക്കള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.