ദിശാബോധമില്ലാതെ ഒഴുകിനടക്കുന്ന കൊതുമ്പുവള്ളമാണ് ജോസ് കെ മാണി ; വിമര്‍ശിച്ച് പി.ജെ ജോസഫ്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ദിശാബോധമില്ലാതെ ഒഴുകിനടക്കുന്ന കൊതുമ്പുവള്ളമാണ് ജോസ് കെ മാണി വിഭാഗമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് പി.ജെ ജോസഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും തങ്ങള്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദിശാബോധമില്ലാതെ ഒഴുകിനടക്കുന്ന കൊതുമ്പുവള്ളമാണ് ജോസ് കെ മാണി വിഭാഗം. അത് എപ്പോള്‍ വേണമെങ്കിലും മുങ്ങാം. റോഷി അഗസ്റ്റിന്‍ ജോസിന്റെ വെറും കുഴലൂത്തുകാരനാണെന്നും അര്‍ഥമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും പി.ജെ ജോസഫ് പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളും തങ്ങള്‍ക്ക് വേണം. മാണിസാറിന്റെ പാര്‍ട്ടി മത്സരിച്ച സീറ്റുകളില്‍ ഞങ്ങള്‍ത്തന്നെ മത്സരിക്കുന്നതാണ് ഉചിതം. വിജയസാധ്യതയാണ് പരിഗണിക്കേണ്ടത്. നിലവിലുള്ള സ്ഥിതി അതുപോലെ തുടരണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോസ് പക്ഷത്തുനിന്ന് നിരവധി നേതാക്കള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...