പത്തനംതിട്ട : കോണ്‍ഗ്രസ് ഇപ്പോള്‍ ഗ്രൂപ്പുകളെന്ന വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പി ജെ കുര്യനും. പി സി ചാക്കോ ഉയര്‍ത്തിയ കാര്യങ്ങള്‍ ഗൗരവകരമാണ്. തീരുമാനങ്ങളെടുക്കുന്നത് ഗ്രൂപ്പ് നേതാക്കളാണെന്നും പി ജെ കുര്യന്‍ ആരോപിച്ചു. പി സി ചാക്കോ രാജിവെയ്ക്കാന്‍ പാടില്ലായിരുന്നുവെന്നും രാജി വെച്ചതില്‍ ദു:ഖമുണ്ടെന്നും ചാക്കോ ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി പരിഗണിക്കണമെന്നും പി ജെ കുര്യന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയവും തെറ്റായ രീതിയിലാണ്. പത്തനംതിട്ട ജില്ലയിലടക്കം ചര്‍ച്ചകള്‍ നടത്താതെയാണ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംസ്ഥാന കമ്മിറ്റിക്ക് അയച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനനുകൂലമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചേക്കേറാനൊരു ചില്ല – ബി.ജെ.പി ; പാര്‍ട്ടി വിട്ട പി.സി ചാക്കോയെ പിന്തുണച്ച് പി.ജെ കുര്യനും
RECENT NEWS
Advertisment