സി.കെ ജാനുവിനെ പണം നല്‍കി എന്‍‌.ഡി‌.എയിലെടുക്കേണ്ട ആവശ്യമില്ലെന്ന് പി.കെ കൃഷ്‌ണദാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സി.കെ ജാനുവിനെ പണം നല്‍കി എന്‍‌.ഡി‌.എയിലെടുക്കേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്‌ണദാസ്. രാഷ്‌ട്രീയ നിലപാടിന്റെ ഭാഗമായാണ് സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടി(ജെ.ആര്‍.പി) എന്‍.ഡി.എയിലെത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബി.ജെ.പി ഒറ്റക്കെട്ടാണ്. അല്ലെന്നുള‌ളത് ഒരുകൂട്ടം മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്നും കൃഷ്‌ണദാസ് പറഞ്ഞു. പണം നല്‍കി ഒരു കക്ഷിയെയും എന്‍.ഡി.എയില്‍ എടുക്കണ്ട ആവശ്യമില്ല. വിഷയത്തില്‍ പ്രചരിച്ച ഓഡിയോ ക്ളിപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ നിലപാട് അറിയിച്ചുകഴിഞ്ഞുവെന്നും കൃഷ്‌ണദാസ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം കോടതി സംഭവത്തില്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. സി. കെ ജാനുവിന് മത്സരിക്കാന്‍ 50 ലക്ഷം നല്‍കിയ സംഭവത്തിലാണ് കേസെടുക്കാന്‍ ഉത്തരവ്. ജെ.ആര്‍.പി ട്രഷറര്‍ ആയ പ്രസീത അഴീക്കോടാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം: അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...