കാട്ടുപന്നിയെ വൈദ്യുതാഘാതമേൽപ്പിച്ച് കൊന്ന സംഭവത്തിൽ രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി :  കോന്നി ഫോറസ്റ്റ് റേഞ്ചിലെ സൗത്ത് കുമരംപുത്തൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന അങ്ങാടിക്കലിൽ കാട്ടു പന്നിയെ വൈദ്യുതാഘാതം ഏൽപ്പിച്ചു കൊല്ലുകയും ഇറച്ചിയാക്കുകയും ചെയ്തതിന് രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. അങ്ങാടിക്കൽ തുണ്ടിൽ വീട്ടിൽ ടി എസ് ജെയിംസ് (52), സൗത്ത് അങ്ങാടിക്കൽ സുബിൻ നിവാസിൽ സുഭാഷ് ജി (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാട്ടുപന്നിയുടെ ഇറച്ചി പ്രതികളുടെ വീട്ടിൽനിന്നും വനംവകുപ്പ് പിടികൂടുകയായിരുന്നു.

കൂടൽ- ചന്ദനപ്പള്ളി റോഡ് സൈഡിലെ ഇലക്ട്രിക് ലൈനിൽ നിന്നും 80 മീറ്റർ നീളത്തിൽ വയർ കണക്ട് ചെയ്താണ് പ്രതികൾ ജെയിംസിന്റെ  കൃഷിഭൂമിയിലുള്ള ഫെൻസിങ് കമ്പിയിലേക്ക് വൈദ്യുതി കടത്തിവിട്ടിരുന്നത്. ഈ കമ്പിയിൽ തട്ടി ചത്ത കാട്ടുപന്നിയെ പ്രതികൾ അവിടെ വെച്ച് മുറിച്ച് കഷണങ്ങളാക്കി ടിയാന്മാരുടെ വീടുകളിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഈ കൃത്യത്തിന് ഉപയോഗിച്ച സ്കൂട്ടർ, ഇലക്ട്രിക് വയർ, കത്തി, പാത്രങ്ങൾ മുതലായവ വനം വകുപ്പ് പിടിച്ചെടുത്തു. പ്രതികളെ കോന്നി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജോജി ജെയിംസ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സനോജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജോൺ പി തോമസ്,മുഹമ്മദ് കുഞ്ഞ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ ആർ നിഷാന്ത് കുമാർ, ആർ രാജേഷ് പിള്ള,  രാഖി രാജൻ രാജൻ, സൂര്യ ടി പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...