മരംമുറിക്കല്‍ ഉത്തരവില്‍ പിഴവുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞിട്ടില്ല : മന്ത്രി കെ.രാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാദ മരംമുറിക്കല്‍ ഉത്തരവില്‍ പിഴവുണ്ടോയെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ആ വാര്‍ത്ത വാസ്തവവിരുദ്ധമാണ്. തെളിയിക്കുന്ന ആധികാരികമായ ഏതെങ്കിലും രേഖ ഉണ്ടെങ്കില്‍ അഭിപ്രായം പറയാമെന്നും മന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയുണ്ടാകും. ഒരാളെയും സംരക്ഷിക്കില്ല. ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചവരെയും ശിക്ഷിക്കുമെന്നും മന്ത്രി കെ രാജന്‍.

അതേസമയം വയനാട് മുട്ടിലില്‍ മരംമുറി നടന്ന പ്രദേശങ്ങള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം സന്ദര്‍ശിച്ചു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, എംഎല്‍എമാരായ എം കെ മുനീര്‍, പി ടി തോമസ്, മോന്‍സ് ജോസഫ്, ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവരും മറ്റ് ഘടകകക്ഷി നേതാക്കളും ഒപ്പമുണ്ടായിരുന്നു.

കര്‍ഷകരുമായും സംഘം ആശയവിനിമയം നടത്തി. മരത്തിന്റെ ഉടമസ്ഥര്‍ക്ക് തുച്ഛമായ പണം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും അവര്‍ പറഞ്ഞു. മരങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ഡിപ്പോയും ഇവര്‍ സന്ദര്‍ശിച്ചു. മുഖ്യപ്രതികള്‍ ആദിവാസികളെ കബളിപ്പിച്ച് മരംമുറിച്ചതായി പരാതി ഉയര്‍ന്ന കോളനികള്‍ സംഘം സന്ദര്‍ശിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...