എം വി ഗോവിന്ദന്റെ പ്രസ്താവന ഇടത് ജിഹാദി സഖ്യം വെളിപ്പെടുത്തുന്നത് : പി കെ കൃഷ്ണദാസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എം വി ഗോവിന്ദന്റെ പ്രസ്താവന ഇടത് ജിഹാദി സഖ്യം വെളിപ്പെടുത്തുന്നതാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകരമായ വര്‍ഗീയതയെന്നും അതിനെ പ്രതിരോധിക്കാനാണെന്ന പേരിലാണ് ന്യൂനപക്ഷ വര്‍ഗീയതയെന്നും ന്യൂനപക്ഷ വിരോധത്തിന്റെ ഭാഗമായാണ് സംഘര്‍ഷമുണ്ടാകുന്നതെന്നും പറയുക വഴി മന്ത്രി ന്യൂനപക്ഷ വര്‍ഗീയതയെ തഴുകിത്തലോടുകയും ഭീകരവാദികളെ വെള്ളപൂശുകയുമാണ് ചെയ്യുന്നത്.

എസ്ഡിപിഐക്കു വേണ്ടി സിപിഎം നേതാക്കള്‍ വക്കാലത്ത് പറയുന്നത് ആകസ്മികമോ നാക്കുപിഴയോ അല്ല, മറിച്ച്‌ പാര്‍ടിയുടെ ഔദ്യോഗിക തീരുമാനപ്രകാരമാണ്. എസ്ഡിപിഐ പ്രവര്‍ത്തകന്‍ പാലക്കാട് കൊലചെയ്യപ്പെട്ടപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ആര്‍എസ്‌എസിന്റെ തലയില്‍കെട്ടിവെക്കാന്‍ വ്യഗ്രത സിപിഎം നേതാക്കള്‍ക്കായിരുന്നു.എസ്ഡിപിഐയുടെ മെഗാഫോണായി സിപിഎം നേതാക്കള്‍ മാറുകയാണ്.

ആര്‍എസ്‌എസിനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നുവെന്ന ഭാവത്തില്‍ ഭീകരവാദികളെ ചിറകിന്‍ കീഴില്‍ സംരക്ഷിക്കുകയാണ് സിപിഎം. അതുകൊണ്ട് തന്നെ സര്‍കാരിന്റെയും പോലീസിന്റെയും സംരക്ഷണം എസ്ഡിപിഐക്ക് ലഭിക്കുകയും ചെയ്യുന്നു. രാജ്യത്തിന് അത്യന്തം പ്രതികൂലമായി ബാധിക്കുന്ന ഈ ഇടത് തീവ്രവാദ സഖ്യത്തിനെതിരെ ബിജെപി അതിശക്തമായി രംഗത്തെത്തും. ഭൂരിപക്ഷ സമുദായത്തെ ആക്ഷേപിക്കുന്ന പ്രസ്താവന പിന്‍വലിക്കാന്‍ മന്ത്രി തയാറാവണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...