പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജിഫ്രി മുത്തുക്കോയ തങ്ങളെ അപമാനിച്ച സംഭവത്തില്‍ പി എം എ സലാമിനെ തിരുത്തി പികെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജിഫ്രി മുത്തുക്കോയ തങ്ങളെ അപമാനിച്ച സംഭവത്തില്‍ പി എം എ സലാമിനെ തിരുത്തി പികെ കുഞ്ഞാലിക്കുട്ടി. സലാം പറഞ്ഞത് ലീഗ് നിലപാട് അല്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനിടെ കൂടുതല്‍ സമസ്ത നേതാക്കള്‍ സലാമിനെതിരെ രംഗത്തെത്തി. കുവൈറ്റ് കെഎംസിസി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ വിവാദ പരാമര്‍ശം. സാദിഖലി തങ്ങള്‍ കൈവച്ച് അനുഗ്രഹിച്ചയാള്‍ ജയിച്ചെന്നും മുത്തുക്കോയ തങ്ങള്‍ അനുഗ്രഹിച്ചയാള്‍ മൂന്നാം സ്ഥാനത്തേക്ക് പോയെന്നുമായിരുന്നു പരാമര്‍ശം.

സംഭവത്തില്‍ കടുത്ത എതിര്‍പ്പുമായി സമസ്തയുടെയും സമസ്ത യുവജന , വിദ്യാര്‍ത്ഥി സംഘടനകളുടെയും നേതാക്കള്‍ രംഗത്തെത്തി. ഇതോടെ പിഎം എ സലാംവിശദീകരണമായി എത്തി. സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങളെ അപമാനിച്ചു എന്നത് വ്യാജ പ്രചരണമെന്നും മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനമാണ് ജിഫ്രി തങ്ങള്‍ക്കെതിരെ എന്ന് പ്രചരിപ്പിക്കുന്നതെന്നും സലാം പറഞ്ഞു. എന്നാല്‍ സലാമിന്റെ നിലപാടിനെയും വിശദീകരണത്തെയും തള്ളി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സലാം അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഐഎന്‍എല്‍ വിമര്‍ശിച്ചു. സലാം പരസ്യമായി മാപ്പ് പറയണമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...