ഭരണവിരുദ്ധ വികാരവും ജനവിശ്വാസവും തുണച്ചെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്നും ജനങ്ങൾക്ക് യുഡിഎഫിലുള്ള വലിയ പ്രതീക്ഷയാണ് ഈ വിജയത്തിന് പിന്നിലെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ വിജയമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിനെതിരെയുള്ള ശക്തമായ ഭരണവിരുദ്ധ വികാരം നിലനിന്നിരുന്നുവെന്നും അതിലുപരി ജനങ്ങൾ യുഡിഎഫിൽ അർപ്പിച്ച വിശ്വാസവുമാണ് വോട്ടായി മാറിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തവണ മുസ്ലിം ലീഗ് മികച്ച സ്ട്രൈക്ക് റേറ്റ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വിജയത്തിൽ ജനങ്ങളോട് വലിയ നന്ദിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് മന്ത്രിസഭയിലെ ലീഗിന്റെ പ്രാതിനിധ്യം, ഉപമുഖ്യമന്ത്രി സ്ഥാനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും സ്ട്രൈക്ക് റേറ്റ് വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി ഡിപ്പോയില്‍ ചന്ദനത്തടി ചില്ലറ വില്‍പ്പനയ്ക്ക്

0
പത്തനംതിട്ട : കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ വിവിധ ക്ലാസ്സുകളില്‍പ്പെട്ട 50...

ഭരണാനുകൂല സംഘടനകളുടെ പ്രതികാര നടപടിയില്‍ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥ ആധുനിക സമൂഹത്തിന്‌ അംഗീകരിക്കാനാവാത്തതാണെന്ന്...

0
തിരുവനന്തപുരം: ഭരണാനുകൂല സംഘടനകളുടെ പ്രതികാര നടപടിയില്‍ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥ...

ബലിതർപ്പണത്തിന് എത്തുന്നവർ ശ്രദ്ധിക്കുക , ആലുവയിൽ 13 മണിക്കൂർ ഗതാഗത നിയന്ത്രണം

0
കൊച്ചി: കർക്കിടക വാവിനോടനുബന്ധിച്ച് ആലുവ ടൗണിലും പരിസരങ്ങളിലും പൊലീസ് ഗതാഗത...

എസ് സുരേഷിനെ മാറ്റണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം

0
തിരുവനന്തപുരം: എസ് സുരേഷിനെ മാറ്റണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം....