മുസ്‍ലിം ലീഗിന് ആരുടേയും മതേതരത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മുസ്‍ലിം ലീഗിന് ആരുടേയും മതേതരത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുസ്‍ലിം​ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾക്കെതിരെ ലീഗ് നിലപാടെടുക്കും. അത് ഞങ്ങളുടെ കടമയാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവന വ്യാഖ്യാനങ്ങൾക്ക് ഇടനൽകാത്തവിധം കേരളത്തിലെ ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. ഒരു പാർട്ടിയെ കുറിച്ചല്ല ആ പ്രസ്താവനയെന്നത് വ്യക്തമാണ്. തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയിട്ട് ആള് കണ്ടപ്പോൾ അപ്പുറത്തെ പറമ്പിലെ കുറുതോട്ടി നോക്കാൻ കയറിയെന്ന് പറയുന്നത് പോലൊരു കഥയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന. ഇത് കേരളം തള്ളിക്കളഞ്ഞപ്പോഴാണ് പ്രസ്താവന പാർട്ടിയെ കുറിച്ചാണ് പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി പ്രതികരണം നടത്തേണ്ടിയിരുന്നില്ലെന്നാണ് തന്റെ നിലപാട്. മുനമ്പം വിഷയത്തിൽ ഉൾപ്പടെ ആരൊക്കെ പിന്മാറിയാലും മതേതരത്വം ഉർത്തിപിടിക്കുന്ന നിലപാടുമായി ലീഗ് മുന്നിലുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏപ്രിൽ16ന് വഖഫ് ബില്ലിനെതിരെ ലീഗ് റാലി നടത്തും. പൂർണമായും സമാധാനപരമായിട്ടായിരിക്കും പ്രതിഷേധം. വഖഫ്, മതേതര സംരക്ഷണത്തിന് വേണ്ടിയുള്ള മുദ്രാവാക്യങ്ങളായിരിക്കും റാലിയിൽ ഉണ്ടാവുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...