Tuesday, February 4, 2025 7:41 am

‘അപമാനിച്ച ശേഷമുള്ള ഖേദപ്രകടനം കൊണ്ട്​ കാര്യമില്ല’ ; രാഹുലിന്‍റെ ഓഫീസ് തകര്‍ത്തതിൽ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് തകര്‍ത്ത് ഇന്ത്യയുടെ മുന്നില്‍ കേരളത്തെ അപമാനിച്ചശേഷം ഖേദപ്രകടനം നടത്തുന്നത് കൊണ്ട് കാര്യമില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ. രാജ്യത്തെ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്‍റെ ഉന്നത നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ക്കുന്നത് ദേശീയതലത്തില്‍ നല്‍കുന്ന സന്ദേശം എന്താണെന്ന് സി.പി.എം നേതൃത്വം ചിന്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട്​ ദേശീയ തലത്തില്‍ ജനാധിപത്യ-മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കേണ്ട സാഹചര്യം ചര്‍ച്ച ചെയ്യുന്ന ഘട്ടത്തിലാണ്​ ഇടത്​ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍. ചെയ്യാനുള്ളതെല്ലാം ചെയ്തിട്ട് സംഘടനക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. രാഹുല്‍ ഗാന്ധിയെ ബി.ജെ.പി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ വേട്ടയാടുന്നുവെന്ന ആശങ്ക ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് മുഴുവനുമുണ്ട്.

ബഫര്‍സോണുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലിരിക്കുന്ന ബി.ജെ.പിക്കും സി.പി.എമ്മിനുമാണ് കൂടുതല്‍ ഉത്തരവാദിത്തം. എം.പി എന്ന നിലക്ക് രാഹുല്‍ ഗാന്ധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വയനാട്ടില്‍ ശാസ്ത്രീയമായാണ് അദ്ദേഹത്തിന്‍റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിസ നിയമലംഘനം ; യു.എ.ഇയിൽ 6000 പേർ അറസ്റ്റിൽ

0
ദുബൈ : ഡിസംബർ 31ന്​ രാജ്യത്ത്​ പൊതുമാപ്പ്​ കാലാവധി അവസാനിച്ച ശേഷം...

ഡല്‍ഹിയിലെ വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

0
ഡല്‍ഹി : ഡല്‍ഹിയിലെ വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ...

നന്ദിപ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി ഇന്ന് ലോക്സഭയിൽ മറുപടി പറയും

0
 ദില്ലി : രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി...

മലപ്പുറം ആമയൂരിൽ ജീവനൊടുക്കിയ നവവധുവിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന്

0
മലപ്പുറം : മലപ്പുറം ആമയൂരിൽ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ...