പത്തനംതിട്ട : പുറമറ്റം പഞ്ചായത്ത് പ്രസിഡൻറ് സൗമ്യ ജോബിയെ സിപിഎം നേതൃത്വങ്ങൾ ആക്രമിച്ചത് അങ്ങേയറ്റം അപമാനകരമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻറ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. സ്ത്രീത്വത്തിന് എതിരെയുള്ള വെല്ലുവിളിയാണ് നടന്നത്. സ്ത്രീയെന്ന പരിഗണനപോലും നൽകാതെ നേതൃനിരയിൽ ഉള്ള ജനപ്രതിനിധികൾ ആക്രമിച്ച് വസ്ത്രം വലിച്ചുകീറിയത്
തികച്ചും ഖേദകരമാണ്.
സിപിഎമ്മിന്‍റെ നേതൃത്വത്തിൽ തികഞ്ഞ ഗുണ്ടാവിളയാട്ടം ആണ് പുറമറ്റം പഞ്ചായത്തിൽ നടന്നത്. ഇത്തരത്തിലുള്ള സിപിഎം സംസ്കാരം ആപത്താണ്. സമൂഹത്തിന് മാതൃകയാകേണ്ട നേതൃത്വങ്ങൾ അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നു, പൊതുമുതൽ നശിപ്പിക്കപെടുന്നു, പോലീസ് നോക്കുകുത്തിയായി നിൽക്കുന്നു. ഇത് ജനാധിപത്യത്തിന് എതിരെയുള്ള വെല്ലുവിളിയാണെന്ന് എസ് മുഹമ്മദ് അനീഷ് ആരോപിച്ചു. അധികാരികളുടെ ഭാഗത്തുനിന്നും മാതൃകാപരമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.