സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പി.കെ. ശശി ഭീഷണിപ്പെടുത്തിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സിപിഐഎം മുൻ നേതാവ് പി.കെ. ശശിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി. പാലക്കാട് മണ്ണാർക്കാട് നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ. മണികണ്ഠനെ ഫോൺ വഴി ശശി ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. “എനിക്കെതിരെ ശബ്ദിച്ചാൽ നിന്റെ കണ്ണ് അടിച്ചു പൊട്ടിക്കും, കയ്യും കാലും വെട്ടിക്കളയും. അതിനുള്ള ആളുകളെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്” എന്ന തരത്തിൽ ശശി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി, നാട്ടുകൽ പോലീസ് സ്റ്റേഷൻ എന്നിവർക്കാണ് മണികണ്ഠൻ പരാതി നൽകിയത്. ശശിയുടെ വീടുൾപ്പെടുന്ന നായാടിപ്പാറ ബ്രാഞ്ചിൽ ത്രഞ്ഞെടുപ്പിൽ വോട്ടുകുറഞ്ഞതുമായി ബന്ധപ്പെട്ട അസംതൃപ്തിയാണ് ഭീഷണിക്ക് പിന്നിലെ കാരണമെന്നാണ് സൂചന. പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് നടപടി സ്വീകരിക്കണമെന്നുമാണ് മണികണ്ഠന്റെ ആവശ്യം.

ഒരിക്കൽ സിപിഐഎമ്മിലെ പ്രമുഖ നേതാവായിരുന്ന പി.കെ. ശശി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർത്ഥിയായി ഒറ്റപ്പാലത്ത് മത്സരിച്ചിരുന്നു. അതിന് മുമ്പ് പാർട്ടി നടപടിയുടെ ഭാഗമായി അദ്ദേഹത്തെ നായാടിപ്പാറ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും പിന്നീട് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് സിപിഐഎമ്മിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പുതിയ പരാതിയോടെ ശശിക്കെതിരായ വിവാദങ്ങൾ വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഞായറാഴ്ചയും തിങ്കളാഴ്ചയും)...

ഡൽഹി-എൻസിആർ മേഖലകളിൽ സിഎൻജിയ്ക്ക് വില കൂട്ടി ; വർധിപ്പിച്ചത് കിലോ​ഗ്രാമിന് 3.89 രൂപ

0
ന്യൂഡൽഹി : ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന...

വീടിന്റെ ജനാല തുരന്ന് തുറന്ന് കവർച്ച ; ഉറങ്ങിക്കിടന്ന സ്ത്രീയുടെ പാദസരം മോഷ്ടിച്ചു

0
ചാരുംമൂട് : വീടിന്റെ ജനാലയുടെ കൊളുത്തുള്ള ഭാഗം തുരന്ന് ജനൽ തുറന്ന്...

അരൂർ – തുറവൂർ ഉയരപ്പാത : വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ; കോൺക്രീറ്റിങ് ശനിയാഴ്ച...

0
തുറവൂർ : അരൂർ തുറവൂർ ഉയരപ്പാത ശ്രീനാരായണ നഗറിന് സമീപം പില്ലർ...