ഭീഷണി കോൾ ഗൗരവത്തിൽ കാണുന്നില്ല ; പേടിപ്പിച്ച് ഇരുത്താനാകും ലക്ഷ്യമെന്ന് ടി കെ ഗോവിന്ദൻ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ഭീഷണി ഫോൺ കോൾ ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദൻ. വധഭീഷണി ഗൗരവമായി കാണുന്നില്ലെന്ന് ടി കെ ഗോവിന്ദൻ പറഞ്ഞു. ഭീഷണി സിപിഎമ്മിലെ അസഹിഷ്ണുതയുടെ ഭാഗമാണെന്നും ഈ ഫോൺ വിളി കൊണ്ടൊന്നും ഭയപ്പെടില്ലെന്നും ടി കെ ഗോവിന്ദൻ വ്യക്തമാക്കി. ഈ യാത്ര അധികം ഉണ്ടാകില്ലെന്നും പണി ജയിലിൽ ഉള്ളവർ നോക്കുമെന്നുമായിരുന്നു ടി കെ ഗോവിന്ദന് ലഭിച്ച ഫോൺ സന്ദേശം. ഭീഷണി ഫോൺ കോൾ ഗൗരവത്തിൽ കാണുന്നില്ല. അത് അസഹിഷ്ണുതയുടെ ഭാ​ഗമാണ്. സിപിഎമ്മിനകത്തെ അസഹിഷ്ണുത അവസാനിപ്പിച്ചാൽ മാത്രമേ ആ പാ‍ർട്ടി രക്ഷപ്പെടുകയുള്ളൂ. ഇത്തരം പരിപാടികളിൽ സിപിഎം നേതാക്കന്മാർക്ക് അറിവുണ്ടാകുമെന്ന് കരുതുന്നില്ല. പക്ഷേ, സിപിഎം നേതൃത്വത്തിൻ്റെ മനസ്സാ പിന്തുണയോടെ ഭീഷണികളും അക്രമങ്ങളും മറ്റും നടക്കാറുണ്ടെന്നും ടി കെ ​ഗോവിന്ദൻ പറഞ്ഞു.

ഭീഷണിക്ക് പുറമേ അസഭ്യവും വാക്കുകളും ഉണ്ടായിരുന്നു. തനിക്കെതിരെ മാത്രമല്ല, രമേശ് ചെന്നിത്തലയ്ക്കെതിരെയും അസഭ്യം പറഞ്ഞു. ബോധപൂ‍ർവം പ്രശ്നം സൃഷ്ടിക്കാനും സിപിഎമ്മിന്റെ അണികളിൽ വിദ്വേഷം വള‍ർ‌ത്തിയെടുക്കാനുമാകും ഉദ്ദേശ്യം. പേടിപ്പിച്ച് ഇരുത്താനാകും ലക്ഷ്യം. അതുകൊണ്ടൊന്നും ഭയപ്പെടുന്ന ആളല്ല താൻ. ജയിലിൽ പോയാൽ കാര്യങ്ങൾ പാർട്ടി നോക്കികോളുമെന്ന് പറഞ്ഞു. അതുകൊണ്ട് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നും ടി കെ ​ഗോവിന്ദൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും മറിച്ചുവിൽപ്പന ; യുവാവ് പിടിയിൽ

0
രാമനാട്ടുകര : പോലീസിന്റെ ലഹരിവിരുദ്ധടീമായ ഡാൻസാഫിലെ എസ്.ഐ. ചമഞ്ഞ് ലഹരിവിൽപ്പനക്കാരെ കബളിപ്പിച്ച്...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ നടപടിയെടുക്കാൻ ഡി സി സി -ക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ്...

0
ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ....