ഒറ്റപ്പാലത്ത് പി.കെ ശശി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മുൻ സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗം പി.കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും. സ്വതന്ത്രനായി മത്സരിക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. എന്നാൽ, കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. സ്വതന്ത്ര ചിഹ്നത്തിൽ പാർട്ടി വോട്ട് കിട്ടില്ലെന്നാണ് എതിർക്കുന്നവർ പറയുന്നത്. പി.കെ ശശിയും കൂടെ ഉള്ളവരും അത് അംഗീകരിച്ചു. നിലവിൽ മണ്ഡലത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്‌ലക്‌സ് ബോർഡുകളിലെല്ലാം യുഡിഎഫ് സ്ഥാനാർഥി എന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ റോഡ് ഷോ ഉണ്ടായിരുന്നു.

ബോർഡുകളിലോ റോഡ് ഷോയിലോ ചിഹ്നം പ്രദർശിപ്പിച്ചിരുന്നില്ല. ഇനിയുള്ള പ്രചരണ ബോർഡുകളിൽ ചിഹ്നം ഉണ്ടാവും. സിപിഎമ്മിനകത്ത് നിന്ന് വോട്ട് സമാഹരിക്കാൻ പി.കെ ശശിക്ക് സാധിക്കുമെന്നും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതോടെ മികച്ച മത്സരം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടൽ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം: ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്. കേസെടുക്കാന്‍...

സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല : സുപ്രീം കോടതി

0
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ...

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...